ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ച ക്രിക്കറ്റ് അക്കാദമി ഇന്ന് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.
കായികരംഗത്ത് കഴിവും അഭിരുചിയുമുള്ള ഒട്ടേറെ യുവപ്രതിഭകൾക്ക് തങ്ങളുടെ സ്വപ്നങ്ങളിലേക്ക് മുന്നേറാനുള്ള മികച്ച അവസരമായി ഈ അക്കാദമി മാറട്ടെ.
കളിക്കളത്തിൽ നിന്ന് ലഭിക്കുന്ന അച്ചടക്കവും ആത്മവിശ്വാസവും കൂട്ടായ്മയും ഒരു വ്യക്തിയുടെ ജീവിതത്തെത്തന്നെ രൂപപ്പെടുത്തുന്നതാണ്. നമ്മുടെ യുവതലമുറയ്ക്ക് കായികരംഗത്ത് കൂടുതൽ അവസരങ്ങളും മികച്ച പരിശീലനസൗകര്യങ്ങളും ഒരുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച ക്രൈസ്റ്റ് കോളേജ് അധികൃതർക്കും അധ്യാപകർക്കും പരിശീലകർക്കും എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും.








