ഹൂബ്ലി: ദീപാവലിക്ക് ബെംഗളൂരു കന്റോൺമെന്റിനും തിരുവനന്തപുരം നോർത്തിനും (കൊച്ചുവെളി) ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. ഈ റൂട്ടിലെ തിരക്ക് പരിഹരിക്കുന്നതിനാണ് സർവീസ് നടത്തുന്നത്.
സർവീസ് വിവരങ്ങളും സമയക്രമവും
ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് ട്രെയിൻ നമ്പർ 06575 ആണ് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) പുറപ്പെടുക. ഈ ട്രെയിൻ നവംബർ 6 (വെള്ളി) വൈകുന്നേരം 4.40-ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടും. നവംബർ 7 (ശനി) രാവിലെ 10:30-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
തിരുവനന്തപുരം നോർത്തിൽ നിന്ന് ട്രെയിൻ നമ്പർ 06576 ആയി ഇതേ ട്രെയിൻ ബെംഗളൂരു കന്റോൺമെന്റിലേക്ക് പുറപ്പെടും. നവംബർ 7 (ശനി) ഉച്ചയ്ക്ക് 12:40-നാണ് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുക. നവംബർ 8 (ഞായർ) പുലർച്ചെ 6-ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.
സ്റ്റോപ്പുകൾ
- വൈറ്റ്ഫീൽഡ്
- ബംഗാർപേട്ട്
- കുപ്പം
- സേലം
- ഈറോഡ്
- തിരുപ്പൂർ
- പോത്തന്നൂർ
- പാലക്കാട്
- തൃശൂർ
- ആലുവ
- എറണാകുളം ടൗൺ
- കോട്ടയം
- ചങ്ങനാശ്ശേരി
- തിരുവല്ല
- ചെങ്ങന്നൂർ
- മാവേലിക്കര
- കായംകുളം
- കരുനാഗപ്പള്ളി
- ശാസ്താംകോട്ട
- കൊല്ലം
- വർക്കല ശിവഗിരി
ഈ പ്രത്യേക ട്രെയിനിൽ ആകെ 21 കോച്ചുകളാണ് ഉണ്ടാവുക. ഒരു എസി 2-ടയ കോച്ച്, 5 എസി 3-ടയർ കോച്ച്, 8 സ്ലീപ്പർ ക്ലാസ് കോച്ച് , 5 ജനറൽ ക്ലാസ് കോച്ചുകൾ, 2 ലഗേജ്-കം-ബ്രേക്ക് വാൻ (ഭിന്നശേഷി സൗഹൃദ കമ്പാർട്ടുമെന്റുകൾ ഉൾപ്പെടെ) കോച്ചുകൾ എന്നിങ്ങനെയാണ് കോച്ചുകളുടെ നില.








