ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടി കാജൽ ധോചക്.

0
7

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടി കാജൽ ധോചക്. വനിതകളുടെ 76 കിലോഗ്രാം വിഭാഗം ഫൈനലിൽ യൂറോപ്യൻ ചാമ്പ്യൻ ഉക്രെയ്ന്റെ അനസ്താസിയ അൽപിയേവയോട് 6-8 എന്ന സ്കോറിനാണ് കാജൽ പരാജയപ്പെട്ടത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിലാണ് കാജൽ വെള്ളികൊണ്ട് തൃപ്തിപ്പെട്ടത്.

​ഈ നേട്ടത്തോടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ വെള്ളി മെഡൽ നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ വനിതാ താരമെന്ന ചരിത്ര പെരുമ കാജൽ സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here