തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാർഥി മരിച്ചു

0
5

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാർഥി മരിച്ചു. ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്.പുനലൂർ മൂവാറ്റുപുഴ റോഡിൽ കൂടൽ ജങ്ഷനിൽ വച്ച് വ്യാഴാഴ്ച രാവിലെ എട്ടുമണിക്കാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. കോന്നി ഭാഗത്ത് നിന്ന് കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജിലേക്ക് വരികയായിരുന്നു വിദ്യാർഥി.

LEAVE A REPLY

Please enter your comment!
Please enter your name here