പ്രിയപത്നി ചാന്ദ്നിയ്ക്ക് ഹൃദ്യമായ വിവാഹവാർഷിക ആശംസകൾ നേർന്ന് നടൻ ഷാജു ശ്രീധർ

0
6

പ്രണയത്തിൽ തുടങ്ങി വിശ്വാസത്തിൽ വളർന്ന 27 വർഷങ്ങൾ; പ്രിയപത്നി ചാന്ദ്നിയ്ക്ക് ഹൃദ്യമായ വിവാഹവാർഷിക ആശംസകൾ നേർന്ന് നടൻ ഷാജു ശ്രീധർ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് ഷാജു ശ്രീധർ. വലുതും ചെറുതുമായി ഒട്ടനവധി കഥാപാത്രങ്ങളെ സിനിമകളിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച ഷാജു ടെലിവിഷൻ മേഖലയിലും ആരാധകരെ നേടിയിട്ടുണ്ട്. മിമിക്രി കലാകാരൻമാർ ഒരുമിച്ച് അഭിനയിച്ച ‘മിമിക്സ് ആക്ഷൻ 500’ എന്ന കോമഡി ചിത്രത്തിലൂടെയാണ് ഷാജു ബിഗ് സ്ക്രീനിലെത്തിയത്. സിനിമ സീരിയൽ താരമായ ചാന്ദിനിയാണ് ഷാജുവിൻ്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

ഇപ്പോഴിതാ, 27-ാം വിവാഹവാർഷികത്തിൽ ഷാജു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “പ്രണയത്തിൽ തുടങ്ങി, വിശ്വാസത്തിൽ വളർന്ന്, സ്നേഹത്തിന്റെയും കരുതലിന്റെയും 27 വർഷങ്ങൾ… ഒരുമിച്ച് നടന്ന വഴികളേക്കാൾ, ഇനിയും ഒരുമിച്ച് നടക്കാനുള്ള വഴികളാണ് എനിക്ക് പ്രിയം,” എന്നാണ് ഷാജു കുറിച്ചത്.

നടി എന്നതിനുപരി മികച്ച നർത്തകി കൂടിയാണ് ചാന്ദിനി. കുടുംബവുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട് ഇരുവരും.

പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ അഭിമുഖങ്ങളിൽ താരദമ്പതിമാർ ഏറെ വാചാലറാകാറുണ്ട്. ഒരുമിച്ചഭിനയിച്ചിരുന്ന കാലത്ത് തന്നെ ആയിരുന്നു ഇരുവരും പ്രണയത്തിലായത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ഇവർ വിവാഹിതരായത്. യാതൊരു ഗോസിപ്പുകൾക്കും ഇടക്കൊടുക്കാത്ത സന്തുഷ്ട താര കുടുംബം എന്നാണ് ആരാധകർ പോലും പറയാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here