ടി-20 പരമ്പരയിൽ ഇന്ത്യൻ ബൗളിംഗ് നിര കടുത്ത പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന മുൻ താരം ആകാശ് ചോപ്ര

0
3

വരാനിരിക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ബൗളിംഗ് നിര കടുത്ത പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുൻ താരം ആകാശ് ചോപ്ര രംഗത്ത് എത്തിയിരിക്കുകയാണ്. പരമ്പര ആര് സ്വന്തമാക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത വിധം പോരാട്ടം കടുത്തതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

​പരമ്പര 3-2 എന്ന നിലയിലാകാനാണ് സാധ്യതയെന്നും, നിലവിലെ അവസ്ഥയിൽ ന്യൂസീലൻഡ് ടീമാണ് അൽപ്പം മുൻപിൽ നിൽക്കുന്നതെന്നും ചോപ്ര വിലയിരുത്തുന്നു. ബാറ്റിംഗ് നിര കടലാസിൽ ശക്തമാണെങ്കിലും കിവീസ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ താരങ്ങൾ വിയർക്കേണ്ടി വരും. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യൻ ബൗളർമാർ അടി വാങ്ങിക്കൂട്ടിയതുപോലെ ചെറിയ ഗ്രൗണ്ടുകളിൽ ഇത്തവണയും വൻ തകർച്ച നേരിടേണ്ടി വരുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.

​ക്രിസ്റ്റ്ചർച്ചിലെ ശക്തമായ കാറ്റും ഓക്ക്ലൻഡിലെ ചെറിയ മൈതാനങ്ങളും ബൗളർമാർക്ക് വലിയ പേടിസ്വപ്നമായി മാറുമെന്നും ചോപ്ര ചൂണ്ടിക്കാണിക്കുന്നു. ഈ ബൗളിംഗ് നിരയ്ക്ക് ആവശ്യമായ കരുത്തും ബാലൻസും നൽകാൻ ഭുവനേശ്വർ കുമാറിന് സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും, എന്നാൽ നിലവിൽ ഇന്ത്യയുടെ ബൗളിംഗ് നിര വളരെ ദുർബലമാണെന്നും അദ്ദേഹം വിമർശിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here