മക്കളുടെ വളർച്ചയിലും പണത്തിന്റെ വില മനസ്സിലാക്കുന്നതിലും മാതാപിതാക്കളുടെ ശീലങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് വ്യക്തമാക്കുന്നതാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റെ വാക്കുകൾ.
സ്വന്തം കാറിൽ 7000 രൂപ കൊടുത്ത് സ്വന്തമായി പെട്രോൾ അടിച്ചപ്പോഴാണ് മകൻ പണത്തിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിഞ്ഞതെന്ന് സെവാഗ് വ്യക്തമാക്കുന്നു.
ആഡംബര ജീവിതത്തോട് ആർത്തി കാട്ടുന്ന ഇന്നത്തെ തലമുറയ്ക്കും (ജെൻ സെഡ്) കുട്ടികൾക്കും പണത്തിന്റെ കഷ്ടപ്പാടും കഠിനാധ്വാനത്തിന്റെ വിലയും പറഞ്ഞുകൊടുക്കേണ്ടതിന്റെ ആവശ്യകതയാണ് താരം ഇതിലൂടെ ഓർമ്മിപ്പിക്കുന്നത്.








