AICC ആസ്ഥാനത്തിന് മുന്നിൽ ബിജെപി മഹിളാ മോർച്ച സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

0
5

വനിതാ സുരക്ഷയെക്കുറിച്ച് പ്രസംഗിക്കുകയും ജാഥകൾ നയിക്കുകയും ചെയ്യുമ്പോഴും, സ്വന്തം പാർട്ടിയിലെ ലൈംഗിക പീഡനക്കേസ് പ്രതിയെ സംരക്ഷിക്കുന്ന രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ഇരട്ടത്താപ്പ് ലജ്ജാകരമാണ്.

JNU പീഡനക്കേസ് പ്രതിയും കോൺഗ്രസ് എംപിയുമായ ബിമോൽ അകോയിജമിനെതിരെ ഒരക്ഷരം മിണ്ടാൻ പോലും തയ്യാറാകാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ കാപട്യം ഡൽഹിയിലെ AICC ആസ്ഥാനത്തിന് മുന്നിൽ ബിജെപി മഹിളാ മോർച്ച സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് തുറന്നുകാട്ടിയിരിക്കുകയാണ്. വേദികൾ തോറും ‘സ്മാഷ് ദി പാട്രിയാർക്കി’ എന്ന് വായ്ത്താരി മുഴക്കുന്ന രാഹുൽ ഗാന്ധിയുടെ യഥാർത്ഥ മുഖം ഇതോടെ വീണ്ടും അഴിഞ്ഞുവീണിരിക്കുന്നു.

കോൺഗ്രസ് നേതാക്കൾ പ്രതികളാകുമ്പോൾ മാത്രം മൗനവ്രതം അനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് എങ്ങനെയാണ് ഭാരതത്തിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുക?
സ്വന്തം പാർട്ടിയിലെ നേതാക്കളെ നിലയ്ക്കുനിർത്താനോ അച്ചടക്കം ശീലിപ്പിക്കാനോ സാധിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് രാജ്യത്തെ ജനങ്ങളെ ഒപ്പം നിർത്താൻ സാധിക്കുക?

സ്വന്തം താൽ്പര്യങ്ങൾക്കനുസരിച്ച് സ്ത്രീ സുരക്ഷയെ ഉപയോഗിക്കുകയും, പ്രതിക്കൂട്ടിൽ സ്വന്തം ആളുകൾ വരുമ്പോൾ കണ്ണ് മൂടുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ഈ വൈരുദ്ധ്യങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ കാപട്യത്തിന്റെ നേർക്കാഴ്ചയാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തെ വെച്ച് കളിക്കുന്ന ഈ രാഷ്ട്രീയ നാടകങ്ങൾ എന്താണെന്ന് ഈ രാജ്യം ഇതിനോടകം തിരിച്ചറിഞ്ഞുകഴിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here