പത്തു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടത് ചർച്ചയാവാതിരിക്കാൻ വ്യാജ ആരോപണങ്ങളുമായി വന്ന് ജനശ്രദ്ധ മാറ്റാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.സ്വന്തം ഭൂമി വിൽക്കണമെങ്കിൽ cpim കൗൺസിലർക്ക് കൈക്കൂലി കൊടുക്കേണ്ടി വരുന്ന തൃക്കണ്ണാപുരം വാർഡ് നിവാസികളുടെ ഗതികേടിനെ കുറിച്ച് എസ്.ഡി.ദീപക്കിന് വേവലാതിയില്ലാത്തത് ദീപക്കിന് പങ്ക് കിട്ടുന്നത് കൊണ്ടാവാം.45 വർഷം തിരുവനന്തപുരത്തെ ജനങ്ങൾ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാവും എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
പരാതിക്കാരന് കൈക്കൂലി വിഷയം പുറത്തു പറയാനുള്ള ധൈര്യം കിട്ടിയത് തന്നെ കോർപ്പറേഷൻ ഭരിക്കുന്നത് bjp ആയതു കൊണ്ടാണ്.
ഏതായാലും വ്യാജ ആരോപണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ച മേയർക്ക് ജനപിന്തുണ ഏറിയിട്ടേയുള്ളൂ..








