സ്ത്രീസുരക്ഷയെക്കുറിച്ച് മൈഥിലി ഠാക്കൂറിന്റെ പരാമർശം

0
5

ബിഹാറിൽ രാത്രി 3 മണിക്കും സുരക്ഷിതമായി യാത്ര ചെയ്യാം; സ്ത്രീസുരക്ഷയെക്കുറിച്ച് മൈഥിലി ഠാക്കൂറിന്റെ പരാമർശം

2005-ന് മുമ്പ് ബിഹാറിൽ വൈകുന്നേരം 5 മണിക്ക് ശേഷം പുറത്തിറങ്ങുന്നത് പോലും അപകടകരമായിരുന്നുവെന്ന് ബിജെപി എംഎൽഎയും ഫോക്ക് ഗായികയുമായ മൈഥിലി ഠാക്കൂർ നിയമസഭയിലെ പ്രസംഗത്തിൽ പറഞ്ഞു.

അന്നത്തെ സാഹചര്യത്തിൽ വൈകുന്നേരം 5 മണിക്ക് ശേഷം വാഹനത്തിൽ നിന്ന് പോലും പുറത്തിറങ്ങരുതെന്ന് ആളുകൾ പരസ്പരം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് മൈഥിലി ഠാക്കൂറിന്റെ ഓർമ്മപ്പെടുത്തൽ.

ഇപ്പോൾ ബിഹാറിലെ നിയമസംവിധാനത്തിലും സുരക്ഷാസാഹചര്യങ്ങളിലും വലിയ മാറ്റമുണ്ടായെന്നാണ് അവർ അവകാശപ്പെട്ടത്. ഒരു കലാകാരിയും ജനപ്രതിനിധിയുമായ തനിക്ക് പുലർച്ചെ 3 മണിക്ക് ദർഭംഗയിൽ നിന്ന് യാത്രതിരിച്ച് സുരക്ഷിതമായി പട്‌നയിലെത്താൻ കഴിയുന്നുണ്ടെന്നും അവർ പറഞ്ഞു.

രാത്രി വൈകിയും ആളുകൾക്ക് ഭയമില്ലാതെ പുറത്തിറങ്ങാൻ കഴിയുന്ന സാഹചര്യമാണെന്നും ബിഹാറിലും ഉത്തർപ്രദേശിലും സ്ത്രീകൾ സുരക്ഷിതരാണെന്നും വിവിധ മാധ്യമങ്ങളോട് മൈഥിലി ഠാക്കൂർ പ്രതികരിച്ചിട്ടുണ്ട്.

സ്ത്രീസുരക്ഷയെ ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ പശ്ചിമ ബംഗാളിനെ അപേക്ഷിച്ച് ബിഹാർ തനിക്ക് കൂടുതൽ സുരക്ഷിതമായി അനുഭവപ്പെടുന്നുവെന്നും അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.

മൈഥിലി ഠാക്കൂറിന്റെ ഈ പരാമർശങ്ങൾ ബിഹാറിലെ നിയമക്രമവും സ്ത്രീസുരക്ഷയും സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here