ഏഷ്യൻ ഗെയിംസിന് മുൻപുള്ള ഫൈനൽ ടെസ്റ്റ്; ചരിത്രത്തിലാദ്യമായി ഇന്ത്യ-

0
8

സാനോ: ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും ജപ്പാനും ടി20 മത്സരത്തിൽ നേർക്കുനേർ വരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷികത്തിന്‍റെ ഭാഗമായി ‘സ്പോർട്ട് 75’ സംരംഭത്തിന് കീഴിൽ നടക്കുന്ന ഈ ടി20 മത്സരം ജപ്പാനിലെ സാനോ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടക്കുന്നത്. ‘സുസുക്കി കപ്പ്’ എന്ന് പേരിട്ടിരിക്കുന്ന മത്സരം, 2026 ഏഷ്യൻ ഗെയിംസിന് തൊട്ടുമുൻപ് ഇരു ടീമുകൾക്കുമുള്ള അവസാന വട്ട ഒരുക്കത്തിനുള്ള വേദിയാകും. ഇന്ത്യൻ സമയം നാളെ രാവിലെ 9:30 ന് മത്സരം ആരംഭിക്കും.

ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ പട; ടീമിൽ മാറ്റങ്ങൾ

അഫ്‌ഗാനിസ്ഥാനെ 3-0 ന് തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയാണ്. ജസ്പ്രീത് ബുംറ, അർഷ്‌ദീപ് സിംഗ്, യാഷ് ഠാക്കൂർ എന്നിവരുടെ പേസ് നിരയും കൗമാര താരം വൈഭവ് സൂര്യവംശിയും ടീമിന്‍റെ കരുത്താണ്. എന്നാൽ ഏഷ്യൻ ഗെയിംസ് ടീമിൽ ചില പ്രധാന മാറ്റങ്ങളുണ്ട്. പരിക്ക് കാരണം വരുൺ ചക്രവർത്തി പുറത്തായപ്പോൾ ലെഗ് സ്പിന്നർ വിപ്രാജ് നിഗം പകരക്കാരനായി. തുടയിലെ പരിക്ക് കാരണം ഹർഷിത് റാണയ്ക്ക് പകരം യാഷ് ഠാക്കൂർ ടീമിലെത്തിയപ്പോൾ നിതീഷ് കുമാർ റെഡ്ഡിയെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കരുത്തരുമായി ജപ്പാൻ

ഏഷ്യൻ ഗെയിംസിനുള്ള തങ്ങളുടെ ശക്തമായ സ്ക്വാഡിനെ തന്നെയാണ് ജപ്പാൻ ഇന്ത്യക്കെതിരെയും ഇറക്കുന്നത്. ഏറ്റവും കൂടുതൽ റൺസ് നേടിയ കെൻഡൽ കാഡോവാക്കി-ഫ്ലെമിംഗ് ആണ് ജപ്പാനെ നയിക്കുന്നത്. ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയും 41-ാം സ്ഥാനത്തുള്ള ജപ്പാനും തമ്മിലുള്ള മത്സരം ഇന്ത്യയിൽ ഫാൻകോഡ് ആപ്പിൽ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. കൂടാതെ സ്റ്റാർ സ്പോർട്‌സ് 1, സ്റ്റാർ സ്പോർട്‌സ് 1 ഹിന്ദി എന്നീ ടിവി ചാനലുകളിലും മത്സരം തത്സമയം കാണാം.

സുസുക്കി കപ്പ് 2026: ടി20 സ്ക്വാഡുകൾ

ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അക്‌സക്ക പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി, യാഷ് ഠാക്കൂർ, വിപ്രജ് നിഗം.

ജപ്പാൻ: കെൻഡൽ കാഡോവാക്കി-ഫ്ലെമിങ് (ക്യാപ്റ്റൻ), ചാർളി ഹാര-ഹിൻസെ, ബെഞ്ചമിൻ ഇതോ-ഡേവിസ്, അലസ്റ്റർ കാഡോവാക്കി-ഫ്ലെമിങ്, കോഹെയ് കുബോട്ട, ജെയ് കുസുദ-നായർൻ, വതരു മിയാവുച്ചി (വിക്കറ്റ് കീപ്പർ), റിയോ സകുരാനോ-തോമസ്, അലക്സ് ഷിറായ്-പത്മൂർ (വിക്കറ്റ് കീപ്പർ), ഷോമ സുഗായ-സ്ലേറ്റർ, ഡെക്ലാൻ സുസുക്കി-മക്കോംബ്, സുയോഷി തകഡ, ഇബ്രാഹിം തകഹാഷി, മകോട്ടോ തനിയാമ, ലച്ലാൻ യമമോട്ടോ-ലേക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here