ബിസിസിഐയുടെ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ പദവിയില്‍ നിന്ന് അജിത് അഗാര്‍ക്കര്‍ പുറത്ത്. പകരം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ പാര്‍ത്ഥിവ് പട്ടേല്‍, പ്രഗ്യാന്‍ ഓജ എന്നിവരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലുള്ള അഗാര്‍ക്കറുടെ കരാര്‍ ഈ മാസം അവസാനിക്കുകയാണ്. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കറുടെ കരാര്‍ നീട്ടിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ബിസിസിഐക്ക് അഗാര്‍ക്കര്‍ തുടരുന്നതിനോട് താല്‍പര്യമില്ലെന്നാണ് വിവരം.








