ഗണേശവിഗ്രഹ നിമജ്ജനം: ഇന്നും നാളെയും തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

0
4

തിരുവനന്തപുരം: ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയോടനുബന്ധിച്ച് ഇന്നും നാളെയും (സെപ്തം. 15, .2026, സെപ്തം 16 2026) തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം . കിഴക്കേകോട്ടയിൽ നിന്ന് ആരംഭിച്ച് പാളയം വഴി ശംഖുംമുഖത്ത് അവസാനിക്കുന്ന ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര പ്രമാണിച്ചാണ് നിയന്ത്രണം. ഈ രണ്ട് ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 9 മണി വരെയാണ് നഗരത്തിൽ വാഹന ക്രമീകരണം ഏർപ്പെടുത്തുക.

അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, ഓവർബ്രിഡ്‌ജ്, ആയുർവേദ കോളേജ്, സ്റ്റാച്യു, സ്പെൻസർ, വി ജെ റ്റി, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, ആൾസെയിൻസ്, ശംഖുംമുഖം, വലിയതുറ വരെയുള്ള റോഡിൽ ഗതാഗതനിയന്ത്രണവും, പാർക്കിങ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കിഴക്കേകോട്ട – ഓവർബ്രിഡ്‌ജ് – ആയുർവേദ കോളേജ് – വി ജെ റ്റി – ആശാൻ സ്ക്വയർ – ജനറൽ ഹോസ്പിറ്റൽ – പേട്ട – ചാക്ക റോഡിലും ചാക്ക-ശംഖുമുഖം -എയർപ്പോർട്ട് റോഡിലും ചാക്ക – ഈഞ്ചയ്ക്കൽ റോഡിലും, വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടില്ലെന്ന് ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കും. കിഴക്കേകോട്ടയിൽ നിന്നും എംസി റോഡ് വഴിയും ശ്രീകാര്യം കഴക്കൂട്ടം വെള്ളയമ്പലം എന്നീ ഭാഗങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം – തമ്പാനൂർ ഫ്ലൈ ഓവർ – തൈക്കാട് – പനവിള – ബേക്കറി വഴി പോകണം. ചാക്ക ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഈഞ്ചക്കൽ കല്ലുമൂട് ചാക്ക ഫ്ലൈ ഓവർ വഴിയും യാത്ര ക്രമീകരിക്കണം.

ഉച്ചക്ക് 3.30 മണിമുതൽ ഈഞ്ചക്കൽ ഭാഗത്ത് നിന്നും പടിഞ്ഞാറേ കോട്ട കിഴക്കേകോട്ട ഭാഗത്തേക്ക് പോകാനുള്ള ചെറിയ വാഹനങ്ങൾ ഈഞ്ചക്കൽ കല്ലുമൂട് മണക്കാട് – അട്ടകുളങ്ങര വഴിയും, വലിയ വാഹനങ്ങൾ കല്ലുമൂട് കുമരിചന്ത അമ്പലത്തറ മണക്കാട് അട്ടകുളങ്ങര വഴിയും പോകണം.

എയർപോർട്ടിലേക്ക് വരുന്ന യാത്രക്കാർ തിരക്ക് കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കണമെന്ന് പോലീസ് അറിയിച്ചു. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ ആൾ സെയിൻസ് – ശംഖുംമുഖം റോഡ് ഒഴിവാക്കി, ഈഞ്ചയ്ക്കൽ – കല്ലുംമൂട് – വലിയതുറ വഴിയാണ് യാത്ര ചെയ്യേണ്ടത്.

ഘോഷയാത്ര കഴിഞ്ഞ് ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വേളി, തുമ്പ, മേനംകുളം പെരുമാതുറ, തീരദേശപാത വഴിയോ, തുമ്പ, കഴക്കൂട്ടം ദേശിയപാത വഴിയോ പോകണം. നെയ്യാറ്റിൻകര, കാട്ടാക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വലിയതുറ – ബീമാപ്പള്ളി – പൂന്തുറ വഴിയോ, വലിയതുറ-കല്ലുമൂട് വഴിയോ ആണ് സഞ്ചരിക്കേണ്ടത്.

പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ചാക്ക – പാളയം വഴി തിരിക്കണം. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് 0471-2558731, 9497990005 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here