വിയറ്റ്നാം ഓപ്പൺ 2026 ൽ ചൈനീസ് വൻ ശക്തികളെ അമ്പരപ്പിച്ച് ഇന്ത്യയുടെ യുവ ബാഡ്മിന്റൺ താരം മാൻസി സിംഗ്! മുൻ ജൂനിയർ ലോക ചാമ്പ്യനായ ചൈനയുടെ ഷു വെൻ ജിംഗിനെ തകർത്തെറിഞ്ഞാണ് മാൻസി ടൂർണമെന്റിൽ വൻ മുന്നേറ്റം നടത്തിയത്
വാശിയേറിയ മത്സരത്തിൽ 23-21, 21-19 എന്ന സ്കോറിനാണ് ഇന്ത്യൻ താരം ചൈനീസ് കരുത്തിനെ വീഴ്ത്തിയത്. ഓരോ പോയിന്റിനും വേണ്ടി കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ അവിശ്വസനീയമായ പ്രതിരോധവും ആക്രമണവുമാണ് മാൻസി പുറത്തെടുത്തത്.
കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കിയ മാൻസി സിംഗ് ഇന്ത്യൻ ബാഡ്മിന്റണിന് വൻ പ്രതീക്ഷയാണ് നൽകുന്നത്. ടൂർണമെന്റിലെ അടുത്ത ഘട്ടത്തിലേക്ക് കടന്ന താരം കിരീട പ്രതീക്ഷകൾ സജീവമാക്കി.







