“മകന്റെ ജീവിതമാണ് എനിക്കിപ്പോള്‍ പ്രധാനം”…….വിനയ് ഫോർട്ട്.
ഒമ്പത് വയസുകാരനായ തൻ്റെ മകന് എഡിഎച്ച്‌ഡി (ADHD) അഥവാ അറ്റൻഷൻ ഡെഫസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ എന്ന അവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തി നടൻ വിനയ് ഫോർട്ട്. ട്വന്റിഫോർ ന്യൂസിന്റെ വെബ് സ്‌പെഷ്യല്‍ പോഡ്‌കാസ്റ്റിലായിരുന്നു വിനയ് ഫോർട്ട് മനസ്സ് തുറന്നത്.
മകന്റെ രോഗനിർണ്ണയത്തിന് ശേഷമാണ് താൻ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ചു തുടങ്ങിയതെന്നും, അതോടെ സ്വന്തം പ്രയോറിറ്റികള്‍ മാറിയെന്നും വിനയ് പറഞ്ഞു.
ഹൈപ്പർ ആക്ടിവിറ്റി ഉള്ള കുട്ടികളുടെ പ്രത്യേകതകൾ‼️
മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈപ്പർ ആക്ടിവിറ്റിയുള്ള കുട്ടികൾക്ക് വളരെയധികം പ്രത്യേകതകൾ കാണാൻ കഴിയും
അവർക്ക് ബുദ്ധി കൂടുതലായിരിക്കും ( IQ ). എന്തെങ്കിലും ഒരു കാര്യം ഒറ്റ തവണ പറഞ്ഞു കൊടുത്താൽ പെട്ടെന്ന് മനസ്സിലാക്കാനുള്ള കഴിവ് കൂടുതലായിരിക്കും. ഒരു വഴിയിലൂടെ പോയി കഴിഞ്ഞാൽ പിന്നീട് ആ വഴിയിലൂടെ പോകാൻ ഇടയായാൽ ആ വഴികൾ കൃത്യമായി പറഞ്ഞു തരാനുള്ള കഴിവും അവർക്കുണ്ടായിരിക്കും, ഒബ്സർവേഷൻ സ്കിൽസ്, മെമ്മറീ പവർ വളരെ കൂടുതലായിരിക്കും,
ഇവർക്ക് ഇമോഷൻസ് എപ്പോഴും കൂടുതലായിരിക്കും. സ്നേഹം, സന്തോഷം, വാശി, സങ്കടം, പിണക്കം എന്നിവ കൂടുതലായിരിക്കും. ബുദ്ധിശക്തിയും കൂടുതലാണ്. ഇത്തരം കുട്ടികളുടെ പെരുമാറ്റത്തിലും പ്രവർത്തിയിലും മാറ്റങ്ങൾ വരുത്തുന്നതിനുള്ള പ്രധാന കാരണങ്ങൾ ഇതൊക്കെയാണ്.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം,
നിങ്ങൾ എന്താണ് നിങ്ങളുടെ മക്കൾക്ക് കൊടുക്കുന്നത് അതു തന്നെ ഇരട്ടിയായി അവർ നിങ്ങൾക്ക് തിരികെ നൽകും. സ്നേഹമാണെങ്കിൽ ഇരട്ടി സ്നേഹം, ദേഷ്യം എങ്കിൽ അത് ഇരട്ടിയായി തരും. അതുകൊണ്ട് ഇത്തരം കുട്ടികൾ തെറ്റുകൾ ചെയ്യുമ്പോൾ പണിഷ്മെൻറ് നൽകുന്നത് കുറയ്ക്കുക. പകരം പരമാവധി അവരെ കെയർ ചെയ്യുക, പ്രോത്സാഹിപ്പിക്കുക തെറ്റുകൾ കണ്ടു കഴിഞ്ഞാൽ അത് എന്തുകൊണ്ടാണ് സംഭവിച്ചതെന്നും അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങൾ എന്താണെന്നും അവർക്ക് മനസ്സിലാക്കി കൊടുക്കണ.







