മദ്യപിച്ച് നടുറോഡില്‍ യുവതിയുടെ പരാക്രമം, വാഹനങ്ങള്‍ തടഞ്ഞ് പണം ചോദിച്ചു; പൊലീസിനും മര്‍ദ്ദനം
നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് മദ്യലഹരിയില്‍ പരാക്രമം കാട്ടിയ യുവതി അറസ്റ്റില്‍.
തൃശൂര്‍ ചാഴൂര്‍ സ്വദേശി റഹ്മത് (21) ആണ് പിടിയിലായത്. ഇന്നലെ അർധരാത്രിയോടെയാണു സംഭവം.
അമിതമായി മദ്യപിച്ച യുവതി നടുറോഡില്‍ വാഹനങ്ങള്‍ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും യുവതി ആക്രമിച്ചു.
സംഭവ സമയത്ത് യുവതിയുടെ ആണ്‍ സുഹൃത്തും ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥിതി വഷളായെന്നും പൊലീസെത്തിയെന്നും കണ്ടതോടെ യുവതിയെ പെരുവഴിയില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞുവെന്നാണു വിവരം.
വൈദ്യപരിശോധനയ്ക്കിടെയും യുവതി പരാക്രമം തുടർന്നെന്നാണ് വിവരം. വൈദ്യപരിശോധനയ്ക്കിടെ എസ്‌ഐയെ മർദിച്ച യുവതി കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.
നടുറോഡില്‍ യുവതി വാഹനങ്ങള്‍ തടഞ്ഞു പണം വാങ്ങുന്നതായി തൃശൂര്‍ പൊലീസിന് വിവരം ലഭിച്ചത് തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നാണ്. സ്ഥലത്തെത്തിയ വനിതാ പൊലീസുകാരടങ്ങുന്ന സംഘം യുവതിയെ സ്റ്റേഷനില്‍ എത്തിച്ചു