ഇക്കാര്യങ്ങൾ ശീലമാക്കൂ, തലച്ചോർ ഡബിള്‍ സ്‌ട്രോങ് ആകും;

0
45

തുടർച്ചയായുണ്ടാകുന്ന സമ്മർദം നമ്മുടെ ശാരീരിക, മാനസിക ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ഇത് നമ്മുടെ തലച്ചോറിൻ്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. നമ്മുടെ ചിന്താ പ്രക്രിയകളെ നിയന്ത്രിക്കാനും, സമ്മർദം കുറയ്ക്കാനും സഹായിക്കുന്ന ലളിതമായ ചില കാര്യങ്ങളുണ്ട്. ഇവ പിന്തുടരുന്നതിലൂടെ തലച്ചോറിനെ ശക്തിപ്പെടുത്താൻ സാധിക്കും.

വ്യക്തമായ ലക്ഷ്യങ്ങൾ : ലക്ഷ്യങ്ങൾ ഉണ്ടാകുകയും അവയ്‌ക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾക്ക് നേടണമെന്ന് ആഗ്രഹമുള്ള കാര്യങ്ങൾ ഇടയ്‌ക്ക് ഓർമിക്കുക. ഈ ഒർമപ്പെടുത്തൽ തലച്ചോറിൽ സ്റ്റോർ ആകുകയും ലക്ഷ്യത്തിലേയ്‌ക്കുള്ള ദൂരം കുറയുകയും ചെയ്യും.

വെല്ലുവിളികൾ തരണം ചെയ്യുക : ജീവിതത്തിലുണ്ടാകുന്ന ചെറിയ വെല്ലുവിളികളെ സധൈര്യം നേരിടുക. തുടക്കത്തിലെ പിന്മാറിപ്പോയാൽ നിങ്ങളുടെ ബ്രെയിനും ഒരു ട്രോമയിലേയ്‌ക്ക് പോകും. ഈ അതിജീവനം നിങ്ങൾക്ക് ജീവിതത്തിൽ പുതിയ അനുഭവം സൃഷ്‌ടിക്കും.

വ്യായാമം : വ്യായാമത്തിലൂടെ ശാരീരിക ഫലങ്ങൾ മാത്രമല്ല, വൈജ്ഞാനിക പ്രവർത്തനങ്ങളും മെച്ചപ്പെടും. എല്ലാ ദിവസവും ഇവ ശീലമാക്കി തലച്ചോറിനെ ഉന്മേഷത്തോടെ നിലനിർത്തൂ. 

പോസിറ്റീവ് കണക്‌ഷൻ : പോസിറ്റീവ് ചിന്താഗതിക്കാരുമായി ഇടപെഴകുക. അവരുടെ വിജയകഥകൾ കേൾക്കുക. നിങ്ങളെ ലക്ഷ്യത്തിലെത്താൻ സഹായിക്കും. 

നല്ല ശീലങ്ങൾ : നല്ല ശീലങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ക്രമവും ശീലിക്കുക എന്നതാണ്. 

മൈൻഡ് ഗെയിം : ചെസ്സ്, പസില്‍ മറ്റ് സോൾവിംഗ് ഗെയിമുകൾ പരിശീലിക്കുക. ഇവ പതിവായി ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിനെ ഉന്മേഷത്തോടെ നിലനിർത്തും. 

സ്‌ട്രെസ് മാനേജ്‌മെൻ്റ് : ആശയകുഴപ്പമോ സമ്മർദമോ ഉണ്ടാകുമ്പോൾ തിരക്കുകളിൽ നിന്ന് വിട്ട് നിൽക്കുക. ശാന്തമായ അന്തരീക്ഷത്തിൽ കണ്ണുകൾ അടച്ച് ശ്വാസോഛാസം ചെയ്യുക. 

പഠിച്ചുകൊണ്ടേയിരിക്കുക : പഠനത്തിന് പ്രായം പലരും തടസമായി പറയാറുണ്ട്. അത് തെറ്റിദ്ധാരണയാണ്. പഠിക്കുന്നതിനൊപ്പം മറ്റുള്ളവരെയും പഠിപ്പിക്കുക. പുസ്‌തകങ്ങൾ വായിക്കുക. പുതിയ കോഴ്‌സുകളെടുത്ത് പഠിക്കുക.

ഏകാഗ്രതയും ധ്യാനവും പരിശീലിക്കുക. പുതിയ കാര്യങ്ങളും കാഴ്‌ചകളും നിരീക്ഷിക്കുക. ശബ്‌ദ കോലാഹലങ്ങളില്ലാത്ത സ്ഥലങ്ങളിൽ ധ്യാനം ചെയ്യുക. ഇത് നിങ്ങളുടെ ഏകഗ്രത വർധിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here