ചരിത്രനേട്ടവുമായി ദക്ഷിണ റെയിൽവേ;

0
4

ചരിത്രനേട്ടവുമായി ദക്ഷിണ റെയിൽവേ; 100% പാതകളും വൈദ്യുതീകരിച്ചു.

ദക്ഷിണ റെയിൽവേയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട ഒരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു.

തങ്ങളുടെ പരിധിയിലുള്ള മുഴുവൻ ബ്രോഡ്‌ഗേജ് പാതകളും 100 ശതമാനം വൈദ്യുതീകരിച്ച് റെയിൽവേ ഈ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ പട്ടുക്കോട്ട മുതൽ കാരൈക്കുടി വരെയുള്ള അവസാനത്തെ 71 കിലോമീറ്റർ പാതയുടെ വൈദ്യുതീകരണ ജോലികൾ കൂടി പൂർത്തിയാക്കി,ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ പരിശോധന വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ഈ പ്രഖ്യാപനം പുറത്തുവന്നത്.

ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ആകെ 5,068 കിലോമീറ്റർ പാതയും ഇപ്പോൾ പൂർണ്ണമായും വൈദ്യുതീകരിക്കപ്പെട്ടു കഴിഞ്ഞു.

പാതകൾ പൂർണ്ണമായി വൈദ്യുതീകരിച്ചതോടെ ട്രെയിൻ സർവീസുകൾക്കായി ഇനി ഡീസൽ എഞ്ചിനുകൾ മാറി ഉപയോഗിക്കേണ്ട സാഹചര്യം (Engine/Traction change) പൂർണ്ണമായും ഇല്ലാതാകും.

ഇത് സ്റ്റേഷനുകളിലെ സമയനഷ്ടം ഒഴിവാക്കി ട്രെയിനുകളുടെ വേഗതയേറിയ യാത്രയ്ക്ക് വഴിതുറക്കും.

ട്രെയിൻ സർവീസുകളിൽ നിന്നുള്ള ഡീസൽ ഉപയോഗം പൂർണമായും ഒഴിവാക്കാൻ സാധിക്കുന്നതോടെ വലിയ തോതിൽ ഇന്ധനച്ചെലവ് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം ഗണ്യമായി തടയാനും സാധിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here