‘കുട്ടികളുടെ ഭക്ഷണം അകത്ത് കയറ്റണം, ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണം; തീയറ്ററുകളിൽ കോർപ്പറേഷൻ സ്‌ക്വാഡ് പരിശോധന നടത്തും’ – മേയർ വി വി രാജേഷ്.
സാധാരണക്കാരൻ അനുഭവിക്കുന്ന പ്രശ്നം മനസ്സിലാക്കി ആ സിസ്റ്റത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ ഒരു രാഷ്ട്രീയ നേതാവ് ശ്രമിക്കുന്നത് വളരെ അഭിനന്ദനാർഹമാണ്.
തീയറ്ററിലെ ടിക്കറ്റ് കാശിനെക്കാൾ ഇരട്ടി തുക പോപ്പ്ക്കോണിനും വെള്ളത്തിനും ഈടാക്കുന്നത് എന്തൊരു അന്യായമാണ്. പിന്നെയും അവരുടെ സ്ഥലം അവരുടെ തീരുമാനം എന്നുള്ള ആ അറപ്പൻ നയത്തിന് അത് വേണമെങ്കിൽ അങ്ങ് വിട്ടുകൊടുക്കാം. എന്നാൽ പിഞ്ചുകുഞ്ഞുങ്ങളുമായി ഉൾപ്പടെ തീയറ്ററിൽ കയറുന്ന ഒരു സാധാരണക്കാരന് അവന് പുറത്തുനിന്ന് ഒരു കുപ്പി വെള്ളമോ ആഹാരസാധനമോ അതിനകത്ത് പ്രവേശിപ്പിക്കാൻ കഴിയില്ല എന്നുകൂടി തിട്ടൂരം ഇറക്കുന്നത് കാലഘട്ടത്തിനനുസരിച്ച് മാറ്റേണ്ട ഒന്നാണ്..







