17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്: 25കാരൻ അറസ്റ്റിൽ;
പ്രതിക്കെതിരെ നേരത്തെയും ചീറ്റിംഗ് കേസുകൾ ഉണ്ടെന്ന് പൊലീസ്
17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 25കാരൻ അറസ്റ്റിൽ. മറ്റത്തൂർ തൊടുകുത്തുപറമ്പ് സ്വദേശി പനയ്ക്കൽ വീട്ടിൽ മുഹമ്മദ് സായിദിനെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
മുഹമ്മദ് സായിദിനെതിരെ നേരത്തെയും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഒറ്റപ്പാലം, കോട്ടക്കൽ പോലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ ചീറ്റിംഗ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അറസ്റ്റിന് ശേഷം പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡ് ചെയ്തു.








