ഭക്ഷ്യസുരക്ഷാ പരാതികൾ അറിയിക്കാൻ പ്രത്യേക ഹെൽപ്പ് ലൈനുമായി സ്വിഗ്ഗി;

0
3

ഭക്ഷ്യസുരക്ഷാ ആശങ്കകൾ അറിയിക്കുന്നതിനായി പ്രത്യേക ഹെൽപ്പ് ലൈന്‍ സംവിധാനവുമായി സ്വിഗ്ഗി. ഇതിനായി ആപ്പിനുള്ളിലെ ‘ഹെൽപ്പ്’ (Help) വിഭാഗത്തിൽ ‘ഫുഡ് സേഫ്റ്റി’ (Food safety)എന്ന പ്രത്യേക സംവിധാനം ആരംഭിക്കുന്നതായി സ്വിഗ്ഗി അറിയിച്ചു.

മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ സംസ്ഥാനവ്യാപകമായി കർശന നടപടികൾ സ്വീകരിച്ചതിനെ തുടർന്നും ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പരിശോധനകൾ നടത്തിയതിനും പിന്നാലെ ഭക്ഷ്യസുരക്ഷയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിലാണ് സ്വിഗ്ഗിയുടെ ഈ നടപടി.

ഉപഭോക്താക്കൾക്ക് 7948231850 എന്ന നമ്പറിൽ വിളിച്ച് തങ്ങളുടെ പരാതികൾ അറിയിക്കാവുന്നതാണ്. സ്വിഗ്ഗി ആപ്പിലെ പ്രത്യേക വിഭാഗം വഴി, ഉപഭോക്താക്കൾക്ക് ചെറിയ സന്ദേശത്തിലൂടെ വിവരങ്ങൾ പങ്കുവെക്കാനും അനുബന്ധ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും സാധിക്കും. പരാതിയുടെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിനായി അവർക്ക് ഒരു ടിക്കറ്റ് നമ്പർ ലഭിക്കുന്നതാണ്.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിക്കാൻ ഹെൽപ്പ്‌ലൈനിൽ വിളിക്കുന്ന ഉപയോക്താക്കൾക്ക് തങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ ഒരു ലിങ്ക് ലഭിക്കുമെന്നും ആ ലിങ്ക് വഴി ഭക്ഷണത്തിലെ പ്രശ്‌നത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കാമെന്നും സ്വിഗ്ഗി അറിയിച്ചു.

ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾ സ്വിഗ്ഗിയുടെ ‘ഫുഡ് സേഫ്റ്റി അഷ്വറൻസ് ടീം’ (ഭക്ഷ്യസുരക്ഷാ ഉറപ്പാക്കൽ വിഭാഗം) മുൻഗണനാടിസ്ഥാനത്തിൽ പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

പ്രതികരിച്ച് സിദ്ധാർത്ഥ് ഭക്കൂ

ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ തങ്ങളുടെ റെസ്റ്റോറൻ്റ് പങ്കാളികളുമായി ചേർന്ന് തുടർന്നും പ്രവർത്തിക്കുമ്പോൾ തന്നെ, ഉപഭോക്താക്കൾക്ക് തങ്ങളുടെ ആശങ്കകൾ അറിയിക്കാനുള്ള സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് സ്വിഗ്ഗി ഫുഡ് മാർക്കറ്റ്‌പ്ലേസ് ചീഫ് ബിസിനസ് ഓഫീസർ സിദ്ധാർത്ഥ് ഭാക്കൂ പറഞ്ഞു. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തങ്ങളുടെ പ്രവർത്തനരീതിയുടെ സുപ്രധാന ഭാഗമാണെന്നും എവിടെയെങ്കിലും എന്തെങ്കിലും പോരായ്‌മകൾ ഉണ്ടായാൽ അവ കണ്ടെത്തി പരിഹരിക്കാൻ ഈ പുതിയ സംവിധാനങ്ങൾ കൂടുതൽ സഹായിക്കുമെന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.

ആപ്പിലെ പ്രത്യേക ഹെൽപ്പ്‌ലൈനും ചാനലും സ്വിഗ്ഗിക്ക് വിവരശേഖരണ-വിശകലന സംവിധാനമായും പ്രവർത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ആവർത്തിച്ചുള്ള പരാതികൾ തിരിച്ചറിയാനും വിവിധ പ്രശ്‌നങ്ങൾ കണ്ടെത്താനും റെസ്റ്റോറൻ്റ് പങ്കാളികളുമായി ആശയവിനിമയം നടത്താനും, പ്ലാറ്റ്‌ഫോമിലുടനീളം പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനും ഈ തീരുമാനം സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here