മോദിയുടെ ജന്മദിനം; സെപ്റ്റംബർ 17 മുതൽ ‘സേവാ സങ്കൽപ് അഭിയാൻ’

0
2

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിലെ 25-ാം വർഷവും പ്രമാണിച്ച് ബിജെപി സംഘടിപ്പിക്കുന്ന സേവാ സങ്കൽപ് അഭിയാൻ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി നടക്കും. പരിപാടികളിൽ മുഴുവൻ പ്രവർത്തകരും സജീവമായി പങ്കെടുക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആഹ്വാനം ചെയ്തു.

അഭിയാന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവന-ജനകീയ പരിപാടികൾ സംഘടിപ്പിക്കും. വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളെ പങ്കെടുപ്പിച്ചായിരിക്കും പരിപാടികൾ.

സേവാ സങ്കൽപ് അഭിയാൻ; സെപ്റ്റംബർ 17ന് തുടക്കം

സെപ്റ്റംബർ 17ന് രക്തദാന ക്യാമ്പുകളോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. അന്നേദിവസം വൈകിട്ട് ഏഴിന് വീടുകളിൽ ദീപം തെളിയിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കൂടാതെ, സ്കൂളുകളിൽ ചിത്രരചന, പ്രസംഗ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. ഒക്ടോബർ രണ്ടിന് ശുചിത്വയജ്ഞവും അങ്കണവാടി, ആശാ പ്രവർത്തകരെ ആദരിക്കുന്ന പരിപാടികളും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here