സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരും ദിവസങ്ങളിലും തുടരുമെന്ന് സർക്കാർ. വൈദ്യുതി മുടക്കം മൂലം ജനങ്ങൾ നേരിടുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കെ.എസ്.ഇ.ബിക്ക് മുന്നിലില്ല. അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി സണ്ണി ജോസഫ് വിളിച്ചുചേർത്ത ഉന്നതതലയോഗം തീരുമാനിച്ചു.
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്നതിന് പകരം ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. അപ്രതീക്ഷിത പവർകട്ട് പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടി.









