പടിഞ്ഞാറെക്കോട്ട ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്; അനുവാദം തന്നാൽ പരിഹാരം ഉറപ്പ്: സുരേഷ് ഗോപി
മേയറും ജില്ലാ കലക്ടറും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വേദിയിലാണ് പടിഞ്ഞാറെക്കോട്ട ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള നിർദേശം കേന്ദ്രമന്ത്രി സുരേഷ് ഗോപി മുന്നോട്ടുവച്ചത്.
തൃശൂരിലെത്തിയ കാലം മുതൽ ഈ ജംഗ്ഷനിലെ പ്രശ്നം നേരിട്ട് അനുഭവിക്കുന്നുണ്ടെന്നും, റോഡിലെ ‘ബോട്ടിൽ നെക്ക്’ കാരണം വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണമെന്നും സുരേഷ് ഗോപി പറഞ്ഞു.
“റൗണ്ട് മുഴുവൻ കോൺക്രീറ്റ് ചെയ്ത് ഒരു ലെവലിലേക്ക് ഉയർത്താനുള്ള ഫണ്ട് എന്റെ പെട്രോളിയം കമ്പനികളെ കൊണ്ട് കൊണ്ടുവരാൻ തയ്യാറാണ്. പ്ലാനിങ് ഓഫീസർ അനുവാദം തരുമോ ഇല്ലയോ എന്ന് പറയണം.” — സുരേഷ് ഗോപി
ബോട്ടിൽ നെക്ക് ഒഴിവാക്കിയാൽ അഞ്ച് റോഡുകളിൽ നിന്നുള്ള ഗതാഗതം സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായാൽ സിഗ്നൽ ലൈറ്റും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കാനും തയ്യാറാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇനി എം.പി. ഫണ്ട് വഴിയുള്ള പദ്ധതികൾ മാധ്യമങ്ങളെ വിളിച്ചുചേർത്ത് പൊതുജനങ്ങളെ അറിയിച്ച ശേഷമേ നടപ്പാക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറെക്കോട്ടയിലെ ഗതാഗതക്കുരുക്കിന് ഇത് പരിഹാരമാകുമോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ







