തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിലെ കർക്കിടക വാവ് ബലിയോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ ശ്രീ രാജീവ് ചന്ദ്രശേഖർ MLA നേരിട്ട് വിലയിരുത്തി

0
38
തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിലെ കർക്കിടക വാവ് ബലിയോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA നേരിട്ട് വിലയിരുത്തി.
ക്ഷേത്രദർശനം നടത്തിയ അദ്ദേഹം ക്ഷേത്രക്കടവ്, ബലിതർപ്പണത്തിനായി ഒരുക്കുന്ന സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. തുടർന്ന് ദേവസ്വം ഉദ്യോഗസ്ഥർ, ജീവനക്കാർ, പോലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ബലിതർപ്പണത്തിനായി എത്തുന്ന ഭക്തർക്ക് സുരക്ഷിതവും, സുഗമവുമായ ദർശനവും, ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കാനും, ആവശ്യമായ നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദേശങ്ങൾ നൽകി.
ആയിരക്കണക്കിന് ഭക്തർ എത്തുന്ന കർക്കിടക വാവ് ദിനത്തിൽ മികച്ച ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനും ഭക്തരുടെ സൗകര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതിനുമാണ് നിർദേശം.
ഭക്തരുടെ വിശ്വാസത്തിനും, സൗകര്യങ്ങൾക്കും കൂടെയുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here