കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പുഴയിലേക്ക് മാലിന്യം ഒഴുക്കിവിട്ടുവെന്ന കണ്ടെത്തലിനെ തുടർന്ന് പ്ളാന്റ് പൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്.വിധിയുടെ പശ്ചാത്തലത്തിൽ, ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡും ചേർന്ന് നാളെ പ്ളാന്റിൽ നേരിട്ടെത്തി സംയുക്ത പരിശോധന നടത്തും. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ളാന്റിന്റെ ഭാവി പ്രവർത്തനത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുക.






