തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കേരളത്തിന് കൈതാങ്ങ്

0
35
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ കേരളത്തിന് കൈതാങ്ങ്…
മഴ തളർത്തിയ ജീവിതങ്ങൾക്ക് മുന്നിൽ മനുഷ്യസ്നേഹമാണ് ഏറ്റവും വലിയ പ്രതീക്ഷ.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കായി തിരുവനന്തപുരം നഗരസഭ ആദ്യഘട്ടത്തിൽ സമാഹരിച്ച അവശ്യസാധനങ്ങൾ, ഡെപ്യൂട്ടി മേയറുടെയും, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും, കൗൺസിലർമാരുടെയും നേതൃത്വത്തിൽ നഗരസഭയുടെ വാഹനത്തിൽ റാന്നിയിലേയും, തിരുവല്ലയിലേയും ദുരിതബാധിതരുടെ കൈകളിലെത്തിക്കാൻ യാത്രയായി.
ഈ പ്രളയപെയ്ത്തിൽ തളരരാതിരിക്കാനും, പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാനും ഉള്ള ഒരു കരുതൽ സ്പർശമാണ്.
നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഓർമ്മിപ്പിക്കുന്ന ഒരു സ്നേഹസന്ദേശമാണ്.
ഈ ദുരിതകാലവും കടന്നുപോകും…
പരസ്പരം താങ്ങായി, കൈകോർത്ത് നിൽക്കുമ്പോൾ ഓരോ കണ്ണീരും പ്രതീക്ഷയായിമാറും..
ഇതും നമ്മൾ അതിജീവിക്കും

LEAVE A REPLY

Please enter your comment!
Please enter your name here