കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും ഗതാഗത മന്ത്രി സി.പി.ജോൺ.
പണമില്ലാത്തതിനാൽ സ്ത്രീകൾ കെഎസ്ആർടിസി ബസുകളിൽ തള്ളിക്കയറുകയാണെന്നും എന്നാൽ ഇതേ സ്ത്രീകൾ കുട്ടികളെ പഠിപ്പിക്കാൻ സ്വകാര്യ സ്കൂളുകളെയാണ് ആശ്രയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക വിദഗ്ധനും ഗ്രന്ഥരചയിതാവുമായ സി.പി.ജോൺ യു.ഡി.എഫിൻ്റെ ബൗദ്ധിക മുഖമായി അറിയപ്പെടുന്നു. 1986 ൽ സിപിഎം വിട്ട സി.പി.ജോൺ മന്ത്രിയായ ശേഷം ഇന്ത്യയിലെ ഏക കമ്യുണിസ്റ്റ് മന്ത്രിയാണ് എന്ന് പ്രസ്താവിച്ചിരുന്നു.കേരളത്തിലെ ജനങ്ങളുടെ ഇരട്ടത്താപ്പ് അതിശയിപ്പിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിരക്ക് കുറഞ്ഞ കെ.എസ്.ആർ.ടി.സി ബസുകൾ കണ്ടാൽ തള്ളിക്കയറാൻ കാണിക്കുന്ന ആവേശം മറ്റ് മേഖലകളിൽ കാണിക്കുന്നില്ലെന്നും രോഗം വന്നാൽ സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചെലവ് പേടിച്ചാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ, ‘മനുഷ്യന്റെ അഭിനയം ചെറിയ കാര്യമായി കാണാനാകില്ല. പാവപ്പെട്ടവനായി പണക്കാരനും പണക്കാരനായി പാവപ്പെട്ടവനും അഭിനയിക്കുന്ന കാഴ്ചയാണ് ഉള്ളത്. എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം, ബസിലെ യാത്രയ്ക്ക് കാശില്ലെന്ന് പറയുന്ന സ്ത്രീകൾ കുട്ടികളെ സ്വകാര്യ സ്കൂളുകളിലേക്ക് അയക്കുന്നു എന്നതാണ്.
അവിടെ സർക്കാർ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ രോഗം വരുമ്പോൾ ഇതേ ആളുകൾക്ക് സ്വകാര്യ ആശുപത്രിയിൽ പോകാൻ പേടിയാണ്. പണമില്ലാത്തതിനാൽ സ്വന്തം അച്ഛനെയും അമ്മയെയും കൊണ്ട് സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടത്തുന്നു,’ സി.പി. ജോൺ പറഞ്ഞു.പാലക്കാട് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി സി.പി.ജോൺ വിവാദ പ്രസ്താവന നടത്തിയത്.





