കാരാട്ട് ഫൈസലിനെ കൊച്ചിയിലെത്തിച്ചു : ചോദ്യം ചെയ്യൽ തുടരുമെന്ന് കസ്റ്റംസ്

0
109

കോഴിക്കോട്​: സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട് കസ്​റ്റംസ്​ കസ്​റ്റഡിയിലെടുത്ത​ കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ്​​​ സ്വതന്ത്ര കൗണ്‍സിലര്‍ കാരാട്ട്​ ഫൈസലിനെ കൊച്ചിയിലെ കസ്​റ്റംസ്​ ഓഫീസിലെത്തിച്ചു. ഇവിടെ വെച്ച്‌​ ഇദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യും. ഫൈസലിന്‍െറ വീട്ടില്‍ നിന്ന്​ ഫോണ്‍വിളികള്‍ സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തതായാണ്​ വിവരം സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ കസ്​റ്റഡിയിലെടുത്ത കാരാട്ട്​ ഫൈസലിനെ കൊച്ചിയിലെ കസ്​റ്റംസ്​ ഓഫിസിലെത്തിച്ചപ്പോള്‍

നയതന്ത്ര ബാഗേജ്​ വഴി സ്വര്‍ണം കടത്തിയ കേസില്‍ കാരാട്ട്​ ഫൈസലി​െന്‍റ വീട്ടില്‍ വ്യാഴാഴ്​ച രാവിലെ കസ്​റ്റംസ്​ റെയ്​ഡ്​ നടത്തിയിരുന്നു.റെയ്​ഡിന്​ ശേഷം കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

ഫൈസല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട്​ മുസ്​ലിം ലീഗ്​ മാര്‍ച്ച്‌​ നടത്തി. സി.പി.എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി ഓഫിസിലേക്കാണ്​ മാര്‍ച്ച്‌​ നടത്തിയത്​. ​കെ.കെ. ഖാദര്‍, വി. അബ്​ദു ഹാജി, എ.പി. മജീദ്​, എം. നസീബ്​, ടി. മൊയ്​തീന്‍ കോയ തുടങ്ങിയവര്‍ മാര്‍ച്ചിന്​ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here