ഐഐടി മദ്രാസ് ഡയറക്ടറായ പ്രൊഫസർ വി കാമകോടിയെ ഗോമൂത്ര വിദഗ്ദ്ധൻ എന്ന് വിളിച്ച് ആക്ഷേപിച്ച പ്രിയങ്ക ഗാന്ധി

0
44
ഐഐടി മദ്രാസ് ഡയറക്ടറായ പ്രൊഫസർ വി കാമകോടിയെ ഗോമൂത്ര വിദഗ്ദ്ധൻ എന്ന് വിളിച്ച് ആക്ഷേപിച്ച പ്രിയങ്ക ഗാന്ധിയുടെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ പരിഹാസങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ കമ്പ്യൂട്ടർ ശാസ്ത്രജ്ഞരിൽ ഒരാളെയും പ്രമുഖ അധ്യാപകനെയുമാണ് ഇത്തരമൊരു വിലകുറഞ്ഞ വാക്കിലൂടെ അവർ അപമാനിക്കാൻ ശ്രമിച്ചത്. വസ്തുതകൾ പഠിക്കാതെയും ഒരു വ്യക്തിയുടെ യോഗ്യത എന്തെന്ന് മനസ്സിലാക്കാതെയും വായിൽ തോന്നിയത് വിളിച്ച് പറയുന്നതാണ് പ്രിയങ്കയുടെ ശൈലിയെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്.
ഐഐടി മദ്രാസിൽ നിന്ന് തന്നെ കമ്പ്യൂട്ടർ സയൻസിൽ എംഎസും പിഎച്ച്ഡിയും പൂർത്തിയാക്കിയ പ്രൊഫസർ കാമകോടി 2001-ൽ അവിടെ അധ്യാപകനായി ചേരുകയും 2022 ജനവരിയിൽ ഡയറക്ടറായി ചുമതലയേൽക്കുകയും ചെയ്ത വ്യക്തിയാണ്. കമ്പ്യൂട്ടർ ആർക്കിടെക്ചർ, ഇൻഫർമേഷൻ സെക്യൂരിറ്റി, വിഎൽഎസ്ഐ ഡിസൈൻ എന്നിവയിൽ ലോകം അംഗീകരിച്ച വിദഗ്ദ്ധനാണ് അദ്ദേഹം. നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് അംഗമായ അദ്ദേഹം ഇൻഫർമേഷൻ സെക്യൂരിറ്റി എജ്യുക്കേഷൻ പ്രോഗ്രാമിന്റെയും മൈക്രോപ്രൊസസ്സർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെയും തലവൻ കൂടിയാണ്.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടാസ്‌ക് ഫോഴ്‌സ് ചെയർമാനായി സേവനമനുഷ്ഠിച്ച അദ്ദേഹം നൂറ്റമ്പതിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും അമ്പതോളം ആർ ആൻഡ് ഡി പ്രോജക്ടുകൾ വിജയകരമായി നയിക്കുകയും ചെയ്തിട്ടുണ്ട്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെയും റിസർവ് ബാങ്കിലെയും സാങ്കേതിക സമിതികളിൽ അംഗമായ ഇദ്ദേഹത്തിന് ഡിആർഡിഒ അക്കാദമിക് എക്സലൻസ് അവാർഡ്, അബ്ദുൾ കലാം ടെക്നോളജി ഇന്നൊവേഷൻ നാഷണൽ ഫെല്ലോഷിപ്പ്, ഐബിഎം ഫാക്കൽറ്റി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇത്രയും വലിയ യോഗ്യതകളും രാജ്യത്തിന് നൽകിയ സംഭാവനകളും ഒക്കെയുള്ള ഒരു പ്രഗത്ഭ വ്യക്തിയെയാണ് യാതൊരു വിവരവുമില്ലാതെ പ്രിയങ്ക ഗാന്ധി പരിഹസിക്കാൻ ശ്രമിച്ചത്. രാജ്യത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞരെപ്പോലും സ്വന്തം രാഷ്ട്രീയ ലാഭത്തിനായി ഇത്തരത്തിൽ തരംതാഴ്ത്തി സംസാരിക്കുന്ന പ്രിയങ്കയുടെ ബുദ്ധിരാക്ഷസത്തരത്തെ കണ്ടില്ലെന്ന് നടിക്കാൻ ജനങ്ങൾക്ക് കഴിയില്ല. അല്പത്തരവും വിവരക്കേടും വിളിച്ചു പറഞ്ഞ് സ്വയം പരിഹാസ്യയാകുന്ന ഇത്തരം നേതാക്കളെ ഓർത്താണ് ആളുകൾക്ക് ചിരി വരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here