വിദ്യാർഥി പ്രതിഷേധ ഹർജിയിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്നും സുപ്രീം കോടതി

0
50

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

പരീക്ഷാ വിവാദങ്ങളിലെ പിഴവുകൾ തടയണമെന്ന്‌ കോടതി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് അറുതി വരുത്തണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പരീക്ഷാ നടപടികൾ പൂർണ്ണമായും സുതാര്യവും വ്യവസ്ഥാപിതവുമാണെന്ന് ഉറപ്പുവരുത്തുമെന്ന് കോടതി വ്യക്തമാക്കി.

കമ്പ്യൂട്ടർ അധിഷ്‌ഠിതമാക്കുന്നതിനെക്കുറിച്ചും കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറുമ്പോൾ ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

അതേസമയം വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി നിഷേധിച്ചുവെന്ന് വാർത്ത മാധ്യമങ്ങളുടെ അസ്രദ്ധയാണെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് പറഞ്ഞു. അത് ഒരു പ്രതിനിധാനം മാത്രമാണെന്നും ഒരു ഹർജിയല്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു ഹർജി ഫയൽ ചെയ്‌തിട്ടില്ലെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

രാവിലെ 10 മണി വരെ, ഒരു ഹർജി പോലും ഫയൽ ചെയ്‌തിട്ടില്ല. മിശ്രയോ മറ്റാരെങ്കിലുമോ അയച്ച ഒരു നിവേദനമായിരുന്നു അത്. പ്രാതിനിധ്യത്തെ ഒരു റിട്ട് ഹർജിയായി എനിക്ക് എങ്ങനെ കണക്കാക്കാനാകും? ആളുകൾ ഇത് അശ്രദ്ധമായി റിപ്പോർട്ട് ചെയ്‌തതാണ് ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

കുട്ടികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ മുന്നോട്ട് പോകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ കോടതിയെ അറിയിച്ചു. കോടതിയിൽ ഇതെ കുറിച്ചുള്ള കാര്യങ്ങൾ അവതരിപ്പിക്കാൻ കുറച്ച്കൂടി സമയവും അദ്ദേഹം തേടിയിട്ടുണ്ട്. അതേസമയം ഈ പ്രശ്‌നം ഇങ്ങനെ തുടരാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് കോടതി അറിയിച്ചു. കേസ് വാദം കേൾക്കാനായി ജൂലൈ 27 ലേക്ക് മാറ്റി.

നേരത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടികൾക്കെതിരെയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഞങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയം പാഴാക്കരുത് എന്നായിരുന്നു ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അഭിഭാഷകനോട് പറഞ്ഞത്.

നീറ്റ് പരീക്ഷയിർ നടന്ന ക്രമക്കേട് ചൂണ്ടി കാണിച്ചാണ് വിദ്യാ‌ദിയകൺ സമരം നടത്തുന്നത്. വിദ്യാ‌ത്ഥികളോട് പൊലീസിൻ്റെ അതിക്രമങ്ങൾ കാണിക്കുന്ന വീഡിയോകൾ ഉണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, ഞങ്ങൾക്ക് വീഡിയോകളിൽ താൽപ്പര്യമില്ല, കാണാൻ ഞങ്ങൾക്ക് സമയമില്ല എന്നായിരുന്നു ചീഫ് ജസ്‌റ്റിസ് മറുപടി നൽകിയത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം രാജ്യത്തുടനീളം ശക്തിപ്രാപിക്കുന്നതിനിടെ കേന്ദ്രമന്ത്രിമാരുമായി സിജെപി ഇന്ന് കൂടികാഴ്‌ച നടത്തും.

പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നടത്തിവന്ന 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും, വിദ്യാഭാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നതുവരെ ജന്തർ മന്ദിറിൽ സിജെപിയുടെ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ അറിയിച്ചു.

സമരം രാജ്യവ്യാപകമായി സംഘടിത രൂപത്തിലേക്ക് മാറ്റാനാണ് സിജെപിയുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി നേതൃത്വം ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

സമരം ശക്തമായതോടെ ഡൽഹിയിൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ജന്തർ മന്ദിറിന് ഒന്നര കിലോമീറ്റർ ചുറ്റളവിൽ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമുതൽ രാത്രി 12 വരെയായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വരും ദിവസങ്ങളിലും ഈ നിയന്ത്രണം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here