കണ്ണിലെ റെറ്റിനയിൽ പ്രകാശം കൃത്യമായി കേന്ദ്രീകരിക്കാത്തതു മൂലം കണ്ണിനുണ്ടാകുന്ന ഒരു പ്രശ്നമാണ് അസ്റ്റിഗ്മാറ്റിസം. ഇത് മൂലം ഏത് അകലത്തിലും വികലമായ അല്ലെങ്കിൽ മങ്ങിയ കാഴ്ച ഉണ്ടാകുന്നു. കണ്ണിന് സ്‌ട്രെയിൻ, തലവേദന, രാത്രിയിൽ വാഹനമോടിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തി ചികിൽസിക്കാതിരുന്നാൽ, ഇത് ആംബ്ലിയോപിയയ്ക്ക് കാരണമാകും.
അസ്റ്റിഗ്മാറ്റിസത്തിന്റെ കാരണം വ്യക്തമല്ല, എന്നിരുന്നാലും ഇത് ഭാഗികമായി ജനിതക ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കോർണിയയുടെ, അല്ലെങ്കിൽ കണ്ണിലെ ലെൻസിന്റെ ക്രമരഹിതമായ വക്രത, അസാധാരണതകൾ എന്നിവ മൂലം ഈ അവസ്ഥ ഉണ്ടാകാം. പ്രാഥമിക നേത്ര പരിശോധനയിലൂടെ രോഗനിർണയം സാധ്യമാണ്. കണ്ണടകൾ, കോണ്ടാക്റ്റ് ലെൻസുകൾ, ശസ്ത്രക്രിയ എന്നിവയാണ് മൂന്ന് പ്രധാന ചികിത്സാ രീതികൾ. കണ്ണടകളാണ് ഏറ്റവും ലളിതമായത്. കോണ്ടാക്റ്റ് ലെൻസുകൾക്ക് വിശാലമായ കാഴ്ച മണ്ഡലം നൽകാൻ കഴിയും. റിഫ്രാക്റ്റീവ് ശസ്ത്രക്രിയകൾ കണ്ണിന്റെ ആകൃതി സ്ഥിരമായി മാറ്റുന്നു.
- ഏത് അകലത്തിലുള്ള വസ്തുക്കളും മങ്ങി കാണുക
- കണ്ണിന് ക്ഷീണവും അസ്വസ്ഥതയും
- ഇടയ്ക്കിടെയുള്ള തലവേദന
- രാത്രിയിൽ കാഴ്ച ബുദ്ധിമുട്ടാകുക
- കണ്ണിന്റെ കോർണിയ അല്ലെങ്കിൽ ലെൻസ് പൂർണ്ണമായും വൃത്താകൃതിയിലല്ലാതെ അല്പം നീണ്ടിരിക്കുക
- ജനിതകപരമായ കാരണങ്ങൾ
- കണ്ണിന് ഏൽക്കുന്ന പരിക്കുകൾ
വർഗ്ഗീകരണം : മയോപിക് അസ്റ്റിഗ്മാറ്റിസം, ഹൈപ്പർമെട്രോപിക് അസ്റ്റിഗ്മാറ്റിസം, മിക്സഡ് അസ്റ്റിഗ്മാറ്റിസം എന്നിങ്ങനെ മൂന്ന് പ്രാഥമിക തരം അസ്റ്റിഗ്മാറ്റിസം ഉണ്ട്. റെഗുലർ, ഇറെഗുലർ, നേത്ര പടലവുമായി ബന്ധപ്പെട്ടത്, ലെന്സുമായി ബന്ധപ്പെട്ടത് എന്നിങ്ങനെ വിവിധ രീതിയിൽ വിഷമ ദൃഷ്ടിയെ തരം തിരിക്കാറുണ്ട്.
മിക്കപ്പോഴും ആസ്റ്റിഗ്മാറ്റിസം ഒരു ഗുരുതരമായ നേത്രരോഗമല്ല , മറിച്ച് കണ്ണിന് ആയാസവും ക്ഷീണവും ഉണ്ടാക്കുന്നു – ഇത് സ്കൂൾ, ഓഫീസ് പ്രകടനങ്ങളെ ബാധിക്കുന്നു. എന്നിരുന്നാലും, ആസ്റ്റിഗ്മാറ്റിസം ചിലപ്പോൾ കാഴ്ചയ്ക്ക് ഭീഷണിയായ ഒരു നേത്രരോഗത്തെ മറച്ചേക്കാം. മയോപിയ (സമീപക്കാഴ്ച), ഹൈപ്പറോപിയ (ദൂരക്കാഴ്ച) എന്നിവ പോലെ ആസ്റ്റിഗ്മാറ്റിസം ഒരു സാധാരണ റിഫ്രാക്റ്റീവ് പിശകാണ്.
- കണ്ണടകൾ ധരിക്കുക
- കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുക
- ലസിക് (LASIK) പോലുള്ള ലേസർ ശസ്ത്രക്രിയകൾ ചെയ്യുക









