മഴക്കാലത്ത് മരുന്നുകള്‍ സൂക്ഷിക്കേണ്ടത് എങ്ങനെ?

0
2

തണുപ്പില്‍ നിന്ന് നമ്മുടെ ഫോണിനെ എങ്ങനെ രക്ഷിക്കാമെന്നാണ് മിക്കവരും ഈ മഴക്കാലത്ത് ആലോചിക്കുന്നതും ഏറെ സമയം നഷ്‌ടമാക്കുന്നതും. എന്നാല്‍ നമ്മുടെ അലമാരയിലിരിക്കുന്ന ഗുളികകളെ കുറിച്ചോ ഫ്രിഡ്‌ജില്‍ തെറ്റായ ഇടത്ത് നാം വച്ചിരിക്കുന്ന ഇന്‍സുലിനെക്കുറിച്ചോ നമുക്ക് യാതൊരു ആശങ്കയുമില്ല.

ഇത് വലിയൊരു പിഴവാണ്. മരുന്നുകളെന്നാല്‍ കേവലം രാസവസ്‌തുക്കളല്ല. ചില സാഹചര്യങ്ങള്‍ക്കായി ഇവ അതീവ ശ്രദ്ധയോടെ നിര്‍മ്മിച്ച ഉത്പന്നങ്ങളാണ്. അമിത ചൂടോ തണുപ്പോ ഈര്‍പ്പമോ നനവോ കാലാവധി കഴിയും മുമ്പ് ഇവയുടെ കാര്യക്ഷമത കുറച്ചേക്കാം. മരുന്നുകള്‍ സൂക്ഷിക്കുന്നത് ഒരു ഇന്‍ഷ്വറന്‍സ് പോളിസി പോലെയാണെന്ന് കരുതുക. ഇതിന് കൂടുതല്‍ പ്രയത്‌നമൊന്നും ആവശ്യമില്ല. എന്നാല്‍ നിങ്ങള്‍ക്ക് മരുന്ന് ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ക്ക് ഈ ശ്രദ്ധയില്‍ സന്തോഷം തോന്നും.

മഴക്കാലത്ത് മരുന്നുകളെ എങ്ങനെ സൂക്ഷിക്കണമെന്ന് നമുക്ക് പരിശോധിക്കാം.

എല്ലാ മരുന്നും ഫ്രിഡ്‌ജില്‍ സൂക്ഷിക്കാമെന്ന് കരുതരുത്

തണുപ്പാണ് ഏറ്റവും നല്ലതെന്നത് ഒരു മിഥ്യാധാരണയാണ്. ലേബലില്‍ ഫ്രിഡ്‌ജില്‍ സൂക്ഷിക്കുക എന്ന് രേഖപ്പെടുത്തിയിട്ടുള്ള മരുന്നുകള്‍ മാത്രമേ ഇത്തരത്തില്‍ സൂക്ഷിക്കാവൂ എന്ന് ബിഡിആര്‍ ഫാര്‍മസ്യൂട്ടിക്കലിന്‍റെ ടെക്‌നിക്കല്‍ മേധാവി ഡോ.അരവിന്ദ് ബാദിഗര്‍ പറയുന്നു. ഇന്‍സുലിന്‍ പോലുള്ള ചില മരുന്നുകള്‍ക്ക് നിയന്ത്രിത ഊഷ്‌മാവ് ആവശ്യമാണ്. എന്നാല്‍ ചില ഗുളികകളോ ക്യാപ്‌സൂളുകളോ ഫ്രിഡ്‌ജില്‍ നിര്‍ദ്ദേശമില്ലാതെ വയ്ക്കുന്നത് ശരിക്കും ഇത് കട്ടിയാകാന്‍ ഇടയാക്കും. ഇവ തണുപ്പ് തട്ടുമ്പോള്‍ സംരക്ഷിക്കപ്പെടുന്നതിന് പകരം നശിച്ചു പോകുന്നു. ലേബലുകള്‍ വായിച്ച് നോക്കുക. അല്ലാതെ നിങ്ങളുടെ തോന്നലിന് അനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുക എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഈര്‍പ്പം യഥാര്‍ത്ഥ ശത്രു

മഴക്കാലത്ത് ആര്‍ദ്രത നിങ്ങളുടെ മരുന്നുകളുടെ ശത്രുക്കളാകുന്നു. ഗുളികകള്‍ അലിഞ്ഞേക്കാം. ക്യാപ്‌സൂളുകള്‍ കട്ടിയാകാം. ചിലപ്പോ ഇവ പൊട്ടിപ്പോയേക്കാം. ഇവയുടെ ശേഷി ഇല്ലാതായേക്കാമെന്നതാണ് ഏറ്റവും വലിയ വിഷയം. എന്നാല്‍ ഇക്കാര്യം നമുക്ക് അറിയാനും കഴിയില്ല.

മിക്ക മരുന്നുകളുടെയും ശത്രുവാണ് ഈര്‍പ്പം. ഇതേക്കുറിച്ച് യാതൊരു മുന്നറിയിപ്പും പക്ഷേ ഇതിന് മുകളിലുണ്ടാകില്ല. ഒരു മരുന്ന് കാര്യക്ഷമമല്ലെങ്കിലും അതിന്‍റെ ഭൗതിക രൂപത്തിന് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും സിലാബ് ഫാര്‍മസിയുടെ സിഇഒ രോഹിത് മുകുള്‍ പറയുന്നു.

ശുചിമുറികള്‍ മരുന്നുകള്‍ സൂക്ഷിക്കാനുള്ള ഏറ്റവും മോശം സ്ഥലം

പലര്‍ക്കും ഇതാണ് സൗകര്യപ്രദം. ഒരു വീട്ടിലെ ഏറ്റവും മോശം സ്ഥലമാണ് ശുചിമുറി. ഓരോതവണ ചൂട് വെള്ളത്തില്‍ കുളിക്കുമ്പോഴളും അവിടെയെല്ലാം ആവി നിറയും. ഇത് മരുന്നുകള്‍ ചൂടും തണുപ്പും മാറി മാറി അനുഭവിക്കാനിടയാക്കും. ഇതുപോലെ തന്നെയാണ് അടുക്കളയില്‍ സ്റ്റൗവിന് സമീപമുള്ള ഷെല്‍ഫുകളും. ഇവിടെയും ചൂടും തണുപ്പും മാറി മാറി വരുന്നു. നേരിട്ട് സൂര്യപ്രകാശമേല്‍ക്കാത്ത ഈര്‍പ്പരഹിതമായ കബോര്‍ഡാണ് മരുന്നുകള്‍ സൂക്ഷിക്കാന്‍ അനുയോജ്യം.

ഒരിക്കലും ചെറിയ സിലിക്കണ്‍ കവറുകള്‍ ഉപേക്ഷിക്കരുത്

കഴിക്കരുത് എന്നെഴുതിയിട്ടുള്ള പായ്ക്കറ്റുകള്‍ പലപ്പോഴും നാം ദൂരേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. എന്നാല്‍ മരുന്നുപാത്രത്തിലെ അമിത ഈര്‍പ്പം വലിച്ചെടുക്കാനുള്ളവയാണ് ഇവ. ഇതിലൂടെ മരുന്നിനെ സംരക്ഷിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് തണുപ്പുകാലത്ത്.

മരുന്നുകള്‍ അവയുടെ യഥാര്‍ത്ഥ കവറുകളില്‍ തന്നെ സൂക്ഷിക്കുക

മിക്കവരും സൗകര്യത്തിനായി ഗുളികകള്‍ മറ്റ് പാത്രങ്ങിലേക്ക് പൊട്ടിച്ചിടാറുണ്ട്. എന്നാല്‍ ഇവയുടെ യഥാര്‍്തഥ കവറുകളും ബോട്ടിലുകളും മരുന്നുകളെ സൂര്യപ്രകാശത്തിും വായുവിലും ഈര്‍പ്പത്തിലുമെല്ലാം നിന്ന് സംരക്ഷിക്കാന്‍ വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്‌തതാണ്. ഇതില്‍ ഇവയുടെ കാലാവധി സംബന്ധിച്ചുള്ളത് അടക്കം നിര്‍ണായക വിവരങ്ങളുമുണ്ടാകും. മരുന്നുകള്‍ എങ്ങനെ സൂക്ഷിക്കണം എന്നത് സംബന്ധിച്ചും ബാച്ച് നമ്പരും എല്ലാം ഉണ്ടാകും. നിത്യവും ഉള്ള ഉപയോഗത്തിനായി മരുന്നുകള്‍ എടുത്ത് മാറ്റി വയ്ക്കാതെ യഥാര്‍ത്ഥ പായ്ക്കില്‍ തന്നെ അവ സൂക്ഷിക്കുക.

കേവലം കാലാവധി മാത്രമല്ല നോക്കേണ്ടത്

കാലാവധി കഥയുടെ ഒരു വശം മാത്രമാണ്. ഒരു മരുന്ന് കഴിക്കും മുമ്പ് ഇക്കാര്യങ്ങള്‍ സ്വയം ചോദിക്കുക

  1. ഗുളികയുടെ നിറം മാറിയോ?
  2. ക്യാപ്സ്യൂള്‍ കട്ടിയാകുകയോ മൃദുവാകുകയോ ചെയ്തോ?
  3. ദ്രവരൂപത്തിലുള്ള മരുന്ന് കട്ടപിടിച്ചോ?
  4. എന്തെങ്കിലും അസാധാരണ ഗന്ധമുണ്ടോ?
  5. തണുപ്പ് മൂലം മരുന്നിന്‍റെ പാക്കേജില്‍ എന്തെങ്കിലും കുഴപ്പം സംഭവിച്ചോ?

എന്തെങ്കിലും വ്യത്യാസം ശ്രദ്ധയില്‍ പെട്ടാല്‍ ഒരിക്കലും കാത്ത് നില്‍ക്കരുത്. നിങ്ങളുടെ ഡോക്‌ടറുമായോ ഫാര്‍മസിസ്റ്റുമായോ സംസാരിക്കുക.

ചൂടും സൂര്യപ്രകാശവും പ്രശ്‌നമാണ്

മഴക്കാലത്ത് നാം ഈര്‍പ്പത്തെ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ചൂടിനും മരുന്നിനെ നശിപ്പിക്കാനാകും. മരുന്നുകള്‍ ഇങ്ങനെ സൂക്ഷിക്കരുത്

  1. ജനാലയ്ക്കടുത്ത്
  2. നിര്‍ത്തിയിട്ട കാറില്‍
  3. അടുക്കള ഉപകരണങ്ങള്‍ക്ക് സമീപം
  4. സൂര്യപ്രകാശമേല്ക്കുന്ന ഇടങ്ങള്‍
  5. തണുത്തതും വരണ്ടതുമായ വീട്ടിനുള്ളിലെ ഇടമാണ് മരുന്നുകള്‍ സൂക്ഷിക്കാന്‍ എപ്പോഴും സുരക്ഷിതം.

നല്ല രീതിയില്‍ മരുന്നുകള്‍ സൂക്ഷിക്കുകയെന്നാല്‍ മികച്ച ആരോഗ്യ പരിരക്ഷയെന്നര്‍ത്ഥം

മരുന്നുകളുടെ ഗുണമേന്‍മയെക്കുറിച്ച് ആളുകള്‍ പറയുമ്പോള്‍ അവയുടെ ഉത്പാദനത്തെക്കുറിച്ചാണ് പലപ്പോഴും സംസാരിക്കാറ്. എന്നാല്‍ ഇവ സൂക്ഷിക്കുന്നതും അത് പോലെ തന്നെ പ്രധാനമാണ്. സീലാബ് ഫാര്‍മസികുടെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യം എന്നത് താപനില ക്രമീകരിക്കലും ഈര്‍പ്പ രഹിത ഇടങ്ങളുമാണെന്ന് രോഹിത് മുകുള്‍ പറയുന്നു. മരുന്നുകള്‍ ഉത്പാദിപ്പിച്ച ശേഷമുള്ള അവയുടെ സംഭരണവും പരമപ്രധാനമാണ്. എങ്കില്‍ മാത്രമേ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടാനാകൂ. ഇത് വീടുകളിലും പാലിക്കണം. തെറ്റായി സൂക്ഷിച്ചിരിക്കുന്ന മരുന്നുകള്‍ക്ക്, കാലാവധി കഴിഞ്ഞില്ലെങ്കില്‍ കൂടി പ്രതീക്ഷിക്കുന്ന ഫലമുണ്ടാകില്ല.

മുപ്പത് സെക്കന്‍റ് മഴക്കാല മരുന്ന് കണക്കെടുപ്പ്

  1. മഴക്കാലം കരുത്താര്‍ജ്ജിക്കും മുമ്പ് അരമിനിറ്റ് നിങ്ങളുടെ മരുന്നുകള്‍ ശ്രദ്ധിക്കുക
  2. എല്ലാം തണുത്തതോ വരണ്ടതോ ആയ ഇടത്താണോ ഇരിക്കുന്നത്?
  3. തണുപ്പിനോട് വേഗത്തില്‍ പ്രതികരിക്കുന്ന മരുന്നുകള്‍ അവയുടെ യഥാര്‍ത്ഥ പായ്ക്കറ്റില്‍ തന്നെയാണോ ഉള്ളത്?
  4. ബോട്ടിലിനുള്ളില്‍ ഡെസിക്കന്‍റ് പാക്കറ്റുകള്‍ ഉണ്ടോ?
  5. ഫ്രിഡ്‌ജില്‍ സൂക്ഷിക്കേണ്ടവ ഫ്രിഡ്‌ജില്‍ തന്നെയാണോ ഉള്ളത്?
  6. കാലാവധി കഴിഞ്ഞതും ചീത്തയായതുമായ മരുന്നുകളുണ്ടോ?

ചികിത്സയുടെ ഏറ്റവും കടുപ്പമേറിയ ഘട്ടം കൃത്യസമയത്ത് മരുന്ന് കഴിക്കുക എന്നതാണ്. മഴക്കാലത്ത് മറ്റൊരു ശീലം കൂടിയുണ്ടാക്കുന്നത് നന്നായിരിക്കും. നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍ പ്രയോജനകരമാണെന്ന് ഉറപ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here