“നീറ്റ് നിരോധിക്കൂ, വിദ്യാർഥികളെ രക്ഷിക്കൂ”,

0
6

ചെന്നൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച് ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) പ്രഡിഡൻ്റ് എം കെ സ്‌റ്റാലിൻ. മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കുന്നതിലൂടെ മാത്രമേ വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം കാണാൻ കഴിയൂ എന്ന് സ്‌റ്റാലിൻ തൻ്റെ എക്‌സ് പോസ്‌റ്റിലൂടെ പ്രതികരിച്ചു.

തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വിദ്യാർഥി പ്രക്ഷോഭം ഇപ്പോൾ രാജ്യം മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. വൻതോതിലുള്ള ക്രമക്കേടുകൾക്ക് വഴിയൊരുക്കുന്ന രീതിയിലാണ് നീറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയത് അവരായിരുന്നു. അതുകൊണ്ടാണ് നീറ്റ് ഉയർത്തുന്ന അപകടങ്ങളെ നിരന്തരം ചൂണ്ടിക്കാട്ടിക്കൊണ്ട് തുടക്കം മുതൽക്കേ ഡിഎംകെ അതിനെ എതിർത്തുവരുന്നത് എന്ന് സ്‌റ്റാലിൻ പറഞ്ഞു. തുടർന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്നുകൊണ്ടിരിക്കുന്ന സിജെപി സമരത്തിൻ്റെ കേന്ദ്രബിന്ദു നീറ്റ് റദ്ദാക്കൽ ആയിരിക്കണമെന്ന് സ്‌റ്റാലിൻ വാദിച്ചു.

“നീറ്റ് നിരോധിക്കൂ, വിദ്യാർഥികളെ രക്ഷിക്കൂ”, സ്‌റ്റാലിൻ

സാമൂഹ്യനീതി സംരക്ഷിക്കുന്നതിൽ ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുകയും ഒന്നാം ഭരണഘടനാ ഭേദഗതിക്ക് വഴിയൊരുക്കുകയും ചെയ്‌ത തമിഴ്‌നാടിന് ഒരേയൊരു ആവശ്യമേയുള്ളൂ. അത് നീറ്റ് റദ്ദാക്കുക എന്നതാണ്. മറ്റേതൊരു ആവശ്യത്തെക്കാളും നീറ്റ് നിർത്തലാക്കുക എന്നതാണ് പ്രതിഷേധത്തിൻ്റെ കാതൽ. ഇത് സംഭവിച്ചാൽ മാത്രമേ പ്രശ്‌നങ്ങൾക്കെല്ലാം ശാശ്വത പരിഹാരം കാണാൻ സാധിക്കു. “നീറ്റ് നിരോധിക്കൂ, വിദ്യാർഥികളെ രക്ഷിക്കൂ”, എന്നും സ്‌റ്റാലിൻ കൂട്ടിച്ചേർത്തു.

പ്രതിഷേധം കനക്കുന്നു

ജൂലൈ 20 ന് സിജെപിയുടെ നേതൃത്വത്തിൽ (കോക്രോച്ച് ജനതാ പാർട്ടി) രാജ്യതലസ്ഥാനത്ത് “സൻസാദ് ചലോ” പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തിൽ പൊലീസ് വിദ്യാർഥികൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചു. പ്രതിപക്ഷ നേതാക്കൾ പൊലീസ് നടപടിയെ ശക്തമായി വിമർശിച്ചു. പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. അതേസമയം, ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തുള്ള എംപിമാർ ഇന്ന് പാർലമെൻ്റിൻ്റെ മകർ ദ്വാറിന് പുറത്ത് പ്രതിഷേധം നടത്തും. പ്രതിഷേധം രാവിലെ 10.30 ന് നടത്തമെന്നാണ് അറിയിച്ചിരുന്നത്. ഈ അവസരത്തിൽ പ്രതിപക്ഷ നിയമസഭാംഗങ്ങൾ നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആശങ്കകളും ഉന്നയിക്കും. 20-ാം തീയതി വിദ്യാർഥികൾക്ക് നേരെ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെയും അവർ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി ചർച്ച ചെയ്യാനായി ലോക്‌സഭയിൽ കോൺഗ്രസ് എംപി ഹൈബി ഈഡനും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. അതേസമയം, പൊലീസ് നടപടിയിൽ പാർലമെൻ്റിൻ്റെ നിലവിലുള്ള മൺസൂൺ സമ്മേളനത്തിലും വിഷയം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി രാജ്യസഭയിലെ ടിഎംസി ചീഫ് വിപ്പ് നദിമുൽ ഹഖ് ചട്ടം 267 പ്രകാരം നോട്ടിസ് നൽകി. ജൂലൈ 20 ന് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ ഡൽഹി പൊലീസ് അതിക്രമങ്ങൾ എന്ന വിഷയത്തിൽ അടിയന്തര ചർച്ച നടത്തണമെന്ന് ഹഖ് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here