വയനാട്ടിൽ വീണ്ടും ഷിഗെല്ല

0
26

ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വയനാട് ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.ദിവസങ്ങൾക്ക് മുമ്പ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ വിദ്യാർഥിയുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേ കോളേജിലെ നാലു വിദ്യാർഥികളും രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.

കോളേജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരിൽ ഒരാൾ കോളേജ് ഹോസ്റ്റലിലും മറ്റു മൂന്നുപേർ പുറമേയും താമസിക്കുന്നവരാണ്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here