-
- സ്ഥാനം: നട്ടെല്ലിന്റെ അടിഭാഗം (പെരിനിയം ഭാഗം).
- പ്രത്യേകത: സുരക്ഷ, ധൈര്യം, ആത്മവിശ്വാസം എന്നിവയെ നിയന്ത്രിക്കുന്നു.
-
- സ്ഥാനം: അടിവയർ (നാഭിക്ക് താഴെ).
- പ്രത്യേകത: സർഗ്ഗാത്മകത, സന്തോഷം, വികാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
-
- സ്ഥാനം: വയറിന്റെ മുകൾഭാഗം (നെഞ്ചിന് താഴെ).
- പ്രത്യേകത: ഊർജ്ജം, ദഹനശേഷി, വ്യക്തിത്വ വികസനം എന്നിവയെ സ്വാധീനിക്കുന്നു.
-
- സ്ഥാനം: നെഞ്ചിന്റെ മധ്യഭാഗം.
- പ്രത്യേകത: സ്നേഹം, ദയ, അനുകമ്പ എന്നിവയുടെ കേന്ദ്രം.
-
- സ്ഥാനം: തൊണ്ടയുടെ ഭാഗം.
- പ്രത്യേകത: ആശയവിനിമയം, സത്യസന്ധത, സർഗ്ഗാത്മകമായ ആവിഷ്കാരം.
-
- സ്ഥാനം: പുരികങ്ങളുടെ മധ്യഭാഗം.
- പ്രത്യേകത: ഉൾക്കാഴ്ച (Intuition), ബുദ്ധി, ഓർമ്മശക്തി എന്നിവ നിയന്ത്രിക്കുന്നു.
-
- സ്ഥാനം: തലയുടെ ഏറ്റവും മുകൾഭാഗം.
- പ്രത്യേകത: ആത്മീയ ഉണർവ്വ്, പ്രപഞ്ചവുമായുള്ള ബന്ധം.
ശരീരത്തിലെ ശക്തികൾ എല്ലാം സഞ്ചരിക്കുന്നത് ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികളിൽ കൂടിയാണ്. ഈ മൂന്നിലും പ്രധാനപ്പെട്ട സുഷുമ്ന നട്ടെല്ലിന്റെ ഉള്ളിൽ സ്ഥിതിചെയ്യുന്നു. ഈ സുഷുമ്നനാഡി മൂലാധാരം മുതൽ മസ്തിഷ്കം വരെ മറ്റു രണ്ട് നാഡികളുടെ മദ്ധ്യ ഭാഗത്തു കൂടെ നീണ്ടുകിടക്കുന്നു. ഈ മൂന്നുനാഡികളും മൂന്നുസ്ഥലത്ത് ഒത്തുചേരുന്നു.
- 1. നട്ടെല്ലിന്റെ അധോഭാഗം
- 2. കണ്ഠം
- 3. ഭൂമദ്ധ്യം
നട്ടെല്ലിന്റെ താഴത്തെ ഭാഗത്താണ് ഇവ മൂന്നും ചേരുന്നത്. മറ്റ് രണ്ട് ഭാഗത്തും ഇഡയും പിംഗളയും തമ്മിൽ പിണയുമ്പോൾ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്കും ഒന്നും കടക്കാതെ സുഷുമ്നനാഡി എപ്പോഴും അടഞ്ഞുകിടക്കുന്നു. ശക്തിപ്രവാഹം ഇഡയും പിംഗള വഴി എപ്പോഴും കടന്നുകൊണ്ടിരിക്കുന്നു. യോഗശക്തിയിൽ പ്രാണായാമം വഴി ഇഡ ഉണരുമ്പോഴേ സുഷുമ്നനാഡി ഉണരൂ. അപ്പോൾ വിവിധ അനുഭവങ്ങൾ ഉണ്ടാകും.
സൂര്യോദയത്തോടെ താമര വിടരുന്നു. അതു അതിന്റെ തണ്ടിൽ വാടാതെ കുറെ സമയം നില്ക്കും. സൂര്യാസ്തമനത്തോടെ അതു വാടും, കൂമ്പുകയും ചെയ്യും. അടുത്തദിവസം സൂര്യോദയത്തോടെ പിന്നെയും പൂർണ്ണമായി വിടരുന്നു. ഇതുപോലെ യോഗികൾ കുണ്ഡലിനിയെ ഉണർത്തുമ്പോൾ കുണ്ഡലിനിയിലെ പ്രകാശകിരണങ്ങൾ സുഷുമ്നനാഡിയിൽ കൂടി ഉയരുന്നു. വഴിയിൽ ആറു ചക്രങ്ങളെ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയെ ഭേദിച്ചു അവകളെ പ്രകാശിപ്പിക്കുന്നു. അപ്പോൾ ഈ ചക്രങ്ങൾ അഥവാ കേന്ദ്രങ്ങൾ എല്ലാം പത്മങ്ങളായി വികസിക്കും. കുണ്ഡലിനി പ്രകാശിക്കുന്നതിനു മുമ്പ് ഇവിടത്തെ പത്മങ്ങൾ വാടികിടക്കുകയായിരുന്നു. കുണ്ഡലിനിയുടെ കിരണങ്ങൾ തട്ടുമ്പോൾ പത്മങ്ങൾ പൂർണ്ണമായി വികസിക്കും. ഇങ്ങനെ ഓരോ ചക്രങ്ങളായി ഭേദിച്ചു ഒടുവിൽ ആയിരം ദളങ്ങൾ ഉള്ള സഹസ്രാരപത്മത്തിൽ ചെന്നെത്തും. ഈ അവസ്ഥയാണ് സമാധിയെന്നറിയപ്പെടുന്നത്.







