വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ മരണം 1450 ആയി

0
4

വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ മരണം 1450 ആയി. സ്ഥലത്ത് യന്ത്രസാമഗ്രികളുടെ അഭാവം രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ദുരന്തത്തിൽ വെനസ്വേലയ്ക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോ എത്തി. അമേരിക്കയിലെ ബ്രൂക്ലിനിലെ ജയിലിൽ കഴിഞ്ഞ ജനുവരി മുതൽ തടവിലാണ് മഡൂറോയും ഭാര്യ സീലിയയും.എക്‌സിലൂടെയായിരുന്നു പ്രതികരണം.

ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര മാനുഷിക സഹായവുമായി യുഎഇ എത്തിയിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം യുഎഇ എയ്ഡ് ഏജൻസി വഴിയാണ് 10 ദശലക്ഷം യുഎസ് ഡോളറിന്റെ അടിയന്തര ആശ്വാസ ധനസഹായം പ്രഖ്യാപിച്ചത്. ദുരന്തബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, സ്ഥിരത ഉറപ്പാക്കുക, അവശ്യ ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ സാമഗ്രികൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളിലേക്ക് എത്തിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഇന്ത്യയും സഹായം നൽകിയിരുന്നു.

ജൂൺ 24 ന് റിക്ടർ സ്കെയിലിൽ 7.5, 7.2 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പം ഉണ്ടായത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1900-ലുണ്ടായ 7.7 തീവ്രതയിലുള്ള ഭൂകമ്പമാണ് ഇതിന് മുമ്പുണ്ടായതിൽ ഏറ്റവും ശക്തമായത്. 1997-ലുണ്ടായ ഭൂകമ്പത്തിൽ 73 പേരും 1967-ലുണ്ടായ ഭൂകമ്പത്തിൽ 236 പേരും മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here