തമിഴ്നാട്ടിൽ വീണ്ടും നിയമനവിവാദം

0
3
തമിഴ്നാട്ടിൽ വീണ്ടും നിയമനവിവാദം. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചിത്രം ജനനായകൻ സിനിമയുടെ നിർമാതാവ് വെങ്കട നാരായണനെ ടിവികെ സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. ഈ നിയമനത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ പ്രെസ്റ്റീജിന്റെ മുൻ സിഇഒയാണ് വെങ്കട നാരായണ. ജൂണ്‍ 23-നാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്. ഒരു വർഷത്തേക്കാണ് നിയമനം. നിയമനവുമായി ബന്ധപ്പെട്ട മറ്റ് നിബന്ധനകളും വ്യവസ്ഥകളും പിന്നീട് അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ബാലൻ ദി ബോയ് എന്ന സിനിമയുടെ സഹനിർമാതാവാണ് വെങ്കട നാരായണ.
കർണാടക സ്വദേശിയുടെ നിയമനം ഏറെ ചർച്ചകൾക്കും വഴിവച്ചു. തമിഴ്നാടും കർണാടകയും കാവേരി നദിയിലെ മേക്കേദാട്ട് അണക്കെട്ട് പദ്ധതിയെ ചൊല്ലി തർക്കം തുടരുന്ന സാഹചര്യത്തിലാണ് കർണാടക സ്വദേശിയെ ഈ നിർണായക സ്ഥാനത്തേക്ക് നിയമിച്ചതെന്നത് ശ്രദ്ധേയമാണ്. നിയമനത്തെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here