തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണത്തില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

0
3

തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണത്തില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍. കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധി ഇല്ലെന്നും അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമില്ലെന്നും പാറ്റൂര്‍ രാധാകൃഷ്ണന്‍  പറഞ്ഞു.

ഭരണസ്തംഭനം ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനും യുഡിഎറിനുമൊക്കെ ഈ ഭരണ സംവിധാനത്തെ അവിശ്വസിക്കാം. ഞാന്‍ ഒു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല മത്സരിച്ചത്. എനിക്ക് അവിശ്വാസം തോന്നത്തക്ക വിധത്തിലുള്ള സാഹചര്യം ഉണ്ടായിട്ടില്ല.
ഔദ്യോഗികമായി പ്രതിപക്ഷത്ത് നിന്ന് ഇതുവരെയും ക്ഷണം ഉണ്ടായിട്ടില്ല – അദ്ദേഹം പറഞ്ഞു.

ആര്‍ സുഗതന്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും ഭരണപരമായ വീഴ്ച ഉണ്ടായിട്ടില്ലെന്നും പാറ്റൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. സുഗതന്‍ കുറ്റാരോപിതന്‍ മാത്രമാണ്. കുറ്റക്കാരന്‍ എന്ന് വിധിക്കേണ്ടത് കോടതി ആണ് – അദ്ദേഹം പറഞ്ഞു.

അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനം. എല്‍ഡിഎഫ് എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളതാണ് നിര്‍ണ്ണായകം. എന്നാല്‍, ഇത് രാഷ്ട്രീയമായി തീരുമാനിക്കേണ്ട വിഷയം ആണെന്നും, രാഷ്രീയ പരിശോധനക്ക് തയ്യാറാകുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കി. എന്‍ഡിഎയ്ക്ക് ഒപ്പം നിലവില്‍ നില്‍ക്കുന്ന സ്വതന്ത്രന്റെ നീക്കങ്ങളും നിര്‍ണ്ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here