ആദ്യ ടി20യിൽ ഇന്ത്യയെ തകർത്ത് അയർലൻഡ്

0
3

അയർലൻഡിനെതിരായ ആദ്യ ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് തോൽവി..ഇന്ത്യയ്‌ക്കെതിരെ അയർലൻഡിന്റെ ആദ്യ ജയം കൂടിയാണിത്. നായകനായി ശ്രെയസിന്റെ അരങ്ങേറ്റം തോൽവിയോടെ. അയർലൻഡിന്റെ ജയം 34 റൺസിന്. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 148ന് പുറത്ത്. ഇന്ത്യൻ നിരയിൽ തിളങ്ങിയത് 50 റൺസെടുത്ത അഭിഷേക് ശർമ മാത്രം.

സഞ്ജു സാംസൺ 5 റൺസിന് പുറത്തായി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (3) ഇഷാൻ കിഷൻ (1) എന്നിവരും നിരാശപ്പെടുത്തി. ശിവം ദുബെ 25 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 19ഉം അക്ഷര്‍ പട്ടേല്‍ 15ഉം റണ്‍സെടുത്തു. രണ്ട് മത്സരപരമ്പരയിൽ അയർലൻഡ് (1-0) ന് മുന്നിലായി.

അയര്‍ലന്‍ഡിനായി മാത്യു ഹോളാര്‍ഡും മാത്യു ഹംഫ്രീസും 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇന്ത്യൻ വംശജനായ ജയ് മൂന്ദ്ര രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങി. സ്കോര്‍ അയര്‍ലന്‍ഡ് 20 ഓവറില്‍ 182-9, ഇന്ത്യ 18.5 ഓവറില്‍ 148ന് ഓള്‍ ഔട്ട്. അവസാന മത്സരം ഇന്ത്യ ജയിച്ചാൽ പരമ്പര സമനിലയിൽ അവസാനിപ്പിക്കാം. മറിച്ച് തോൽക്കുകയാണെങ്കിൽ ഇന്ത്യയ്‌ക്കെതിരെ അയർലൻഡ് നേടുന്ന ആദ്യ ടി20 പരമ്പര കൂടിയാകുമിത്.

LEAVE A REPLY

Please enter your comment!
Please enter your name here