മൂന്ന് സംസ്ഥാനങ്ങളിൽ 4 വോട്ടർ ഐഡി: നടൻ പ്രകാശ് രാജിനെതിരേ ജാമ‍്യമില്ലാ വാറന്‍റ്

0
2

ബെംഗളൂരു: നടൻ പ്രകാശ് രാജിനെതിരേ ജാമ‍്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി നടന് 4 വോട്ടർ ഐഡികൾ ഉണ്ടെന്ന് ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് നൽകിയ പരാതിയിൽ ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. മൂന്ന് തവണകളായി സമൻസ് അയച്ചിട്ടും നടൻ കൈപ്പറ്റിയിരുന്നില്ല.

കൂടാതെ കോടതിയിലും ഹാജരായില്ല. ഈ സാഹചര‍്യത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്. ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിൽ പ്രകാശ് രാജിന് വോട്ടർ ഐഡികളുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

നേരത്തെ പരാതിക്കാരൻ ഹലാസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര‍്യത്തിലാണ് ബെംഗളൂരു കോടതിയിൽ സ്വകാര‍്യ ഹർജി ഫയൽ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here