മാസപ്പടി കേസ്; വീണ ടി യുടെ ബാങ്ക് ലോക്കറിൽ ഇഡി ഉദ്യോ​ഗസ്ഥരുടെ പരിശോധന

0
2

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ ടി യുടെ ബാങ്ക് ലോക്കർ ഇഡി ഉദ്യോ​ഗസ്ഥർ പരിഗോധിക്കുന്നു. ആയുർവേദ കോളേജിൻ്റെ മുന്നിലുള്ള എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലെ ഓഫീസിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് വീണയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നത്. തുടരന്വേഷണത്തിൻ്റെ ഭാ​ഗമായാണ് പരിശോധന. ഈ ബാങ്കിലാണ് സ്വർണത്തിന് ഉൾപ്പെടെ ലോക്കർ സൗകര്യങ്ങൾ ഉപയോ​ഗിച്ചിട്ടുള്ളതെന്ന് വീണ മൊഴി നൽകിയിരുന്നു. നിലവിൽ പരിശോധന തുടരുകയാണ്.

നേരത്തെ, പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥ‍ക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ബാങ്കിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥ‍ര്‍ തമ്പടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കും പരിശോധനയുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. മാസപ്പടി കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.

കൊച്ചിയിലെ ഓഫീസിൽ 9 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ എഴുതി നൽകിയ ചോദ്യങ്ങൾക്ക് എഴുതി നൽകിയ മറുപടികളാണ് വീണ നൽകിയത്. പിന്നീട് മൊഴി വായിച്ച് കേട്ട ശേഷമാണ് വീണ ഓഫീസ് വിട്ടത്. പങ്കാളിയും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇഡി ഓഫീസിൽ ചോദ്യം ചെയ്യാനെത്തിയത്. പുറത്തെ പരിശോധനകൾക്ക് ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. പിന്നീടായിരുന്നു മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ശേഷം വീണയ്ക്ക് സമൻസ് നൽകിയിരുന്നില്ല. എന്നാൽ കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് ഇഡി ഉദ്യോഗസ്ഥ‍ര്‍ അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here