വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി

0
31

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി. വെള്ളാഞ്ചേരി സ്വദേശി രാജു (50) വാണ് മരിച്ചത്. കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ രാജുവിനെ കാട്ടാന ആക്രമിച്ചിരുന്നു.ഇന്ന് രാവിലെയാണ് വെള്ളാഞ്ചേരിയിലെ ജനവാസമേഖലയില്‍ കാട്ടാനയെ കണ്ടത്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആനയെ കാടുകയറ്റാന്‍ ശ്രമിക്കുന്നതിനിടയിൽ നാട്ടാകാരനായ രാജു ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ഒറ്റയാന്റ ആക്രമണത്തില്‍ പരുക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം.

LEAVE A REPLY

Please enter your comment!
Please enter your name here