കേരളത്തിലെ സ്‌ത്രീകള്‍ കാത്തിരുന്ന കെഎസ്‌ആര്‍ടിസി സൗജന്യ യാത്ര തുടങ്ങുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
4
(c) Binai Photography

തിരുവനന്തപുരം: കേരളത്തിലെ സ്‌ത്രീകളെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെഎസ്‌ആര്‍ടിസി സൗജന്യ യാത്ര എന്ന പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഇന്ദിരാ ഗ്യാരൻ്റിയുടെ ഭാഗമായി ജൂൺ 15 മുതൽ കെഎസ്‌ആര്‍ടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ലഭ്യമാകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു. സൗജന്യ യാത്രയ്‌ക്ക് പ്രിയദര്‍ശിനി എന്നാണ് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പദ്ധതി വഴി കെഎസ്‌ആര്‍ടിസിക്ക് 800 കോടി അധിക ബാധ്യത വരുമെന്നും എന്നാല്‍ സര്‍ക്കാര്‍ അത്‌ നികത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിക്കായി 65-70 കോടി പ്രതിമാസം ചെലവ് വരും. സർക്കാർ നൽകുന്ന 1250 കേടിക്ക് പുറമെ ഈ തുക കൂടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗജന്യ യാത്രക്ക് സ്വകാര്യ ബസുകൾ വാടകക്ക് എടുക്കുന്ന വിഷയം തൽക്കാലം പരിഗണനയിലില്ല. ഓർഡിനറി ബസുകൾ 28% മലബാർ മേഖലയിലുണ്ട്. സൗജന്യ യാത്ര പദ്ധതി എല്ലാ മാസവും സർക്കാർ പരിശോധിക്കുമെന്നും കുറവുകൾ കണ്ടെത്തി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സർക്കാർ പ്ലീഡർമാരെ 40 പേരെ കൂടി നിയമിച്ചു. സ്‌റ്റേറ്റ് അറ്റോണി ജനറലായി ആയി അനൂപ് വി നായരെ നിയമിക്കും. ഗൺമാൻമാരുടെ കേസിൽ മുൻ കുർ ജാമ്യം ലഭിച്ചത് പരിശോധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് കോടതി നടപടിയാണെന്നും കൂടുതൽ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here