ടിക്കറ്റ് ഇല്ലാത്തവരെ കാത്തിരിക്കുന്നത് വലിയ പിഴ,

0
6

കണ്ണൂർ: തീവണ്ടിയിൽ ഇനി ടിക്കറ്റില്ലാതെ യാത്ര പോകാമെന്ന് ആരും കരുതേണ്ട. തീവണ്ടികളിലെ ടിക്കറ്റില്ലാ യാത്രയ്ക്ക് ഇനി പിടിമുറുകും. ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്തി പിഴ ചുമത്താൻ പരിശോധകർക്കും സ്ക്വാഡിനും റെയിൽവേ പുതിയ ടാർഗറ്റ് നൽകി കഴിഞ്ഞു. ടിക്കറ്റ് ഇല്ലാത്തവരിൽ നിന്ന് പിഴ ഈടാക്കി വരുമാനം കൂട്ടാൻ ആണ് നിർദ്ദേശം. പിഴ കിലോമീറ്റർ അനുസരിച്ച് ഈടാക്കും. സീസൺ ടിക്കറ്റുകാർ സ്ലീപ്പർ കോച്ച് (ഡി റിസർവഡ് കോച്ച്) ഒഴികെ മറ്റ് കോച്ചുകളിൽ കയറുന്നതും ടിക്കറ്റില്ലാ യാത്രയുടെ പിഴയിൽ പെടും.

നിലവിൽ പാലക്കാട് ഡിവിഷനിലെ സ്ലീപ്പർ കോച്ച് നോക്കുന്ന ഒരു ടിക്കറ്റ് പരിശോധകന് ഒരു മാസം പതിനായിരം രൂപയാണ് ടാർഗറ്റ്. ഇനി ഒരു ടിടി ഒരു മാസം 25000 രൂപ സമാഹരിക്കണം. ഒരു വർഷം 27 കോടി രൂപയാണ് ഏകദേശം ടാർഗറ്റ് നിശ്ചയിച്ചിരിക്കുന്നത്.

പിഴ നിരക്കിലും നേരിയ വർധനവുണ്ടായിട്ടുണ്ട്. യാത്രയ്ക്കിടയിലെ സീറ്റ് /ബർത്ത് മാറ്റം/വഴി കിട്ടിയ വരുമാനം കൂടാതെയാണിത്. സ്ക്വാഡ് ടിടിമാരും ഉയർന്ന പിഴത്തുക സമാഹരിക്കണം. കോച്ചുമാറി കയറുന്നത് ഉൾപ്പെടെയുള്ള നിസാര കാര്യങ്ങൾക്ക് പോലും ഇനി പിഴ ഈടാക്കണം എന്നർത്ഥം. ഇത് വണ്ടിക്കകത്ത് യാത്രക്കാരുമായി സംഘർഷം ഉണ്ടാക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

ഡി റിസർവ്ഡ് കോച്ച് കൂട്ടുന്നില്ല

അൺ റിസർവേഡ് സീസൺ ടിക്കറ്റിൽ വൻ വർധനവ് ഉണ്ടായിട്ടും റെയിൽവേ ഡി റിസർവ്ഡ് കോച്ച് കൂട്ടുന്നില്ല. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സംവരണം അനുവദിക്കുന്ന വണ്ടികളുടെ എണ്ണം കൂട്ടാതെ കോച്ചുകളുടെ എണ്ണം വെട്ടി കുറച്ചു. സ്ലീപ്പർ കോച്ച് കുറച്ച് എസി ആക്കിയപ്പോൾ മലബാർ എക്‌സ്‌പ്രസ് ഉൾപ്പെടെ പല വണ്ടികളിലും സംവരണ കോച്ച് നഷ്ടപ്പെട്ടു. പകൽ യാത്രയിൽ സ്ലീപ്പർ കോച്ചിൽ കയറിയാൽ സ്ക്വാഡ് പിടിക്കും പിഴ ഈടാക്കും. ഷൊർണൂർ ബാംഗ്ലൂർ സെക്ഷനിലെ 307 കിലോമീറ്റർ റൂട്ടിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകാത്തതും മെമു വണ്ടികൾ ഇല്ലാത്തതും കനത്ത തിരിച്ചടി ആണ്.

ടിക്കറ്റില്ല യാത്രക്ക് ചുരുങ്ങിയത് ഇങ്ങനെ നൽകണം

  • മെയിൽ എക്‌സ്‌പ്രസ് വണ്ടികൾ
  • ജനറൽ കോച്ച് (50 കിലോമീറ്റർ വരെ )320 രൂപ
  • സിറ്റിങ് റിസർവ്ഡ് (50 കിലോമീറ്റർ )335 രൂപ
  • സ്ലീപ്പർ (200 കിലോമീറ്റർ )530 രൂപ
  • എസി ചെയർക്കാർ (150 കിലോമീറ്റർ) 745 രൂപ
  • തേർഡ് AC(300 കിലോമീറ്റർ)1480രൂപ
  • സെക്കൻ്റ് എ സി( 300 കിലോമീറ്റർ) 2070 രൂപ

മലബാറുകാരോട് കടുത്ത അവഗണന

വന്ദേ ഭാരത് ഉൾപ്പെടെയുള്ള പുതിയ ട്രെയിനുകൾ വരുമ്പോൾ കണ്ണൂർ മുതൽ മംഗലാപുരം വരെയുള്ള മലബാറുകാരോട് റെയിൽവേ കാട്ടുന്നത് കടുത്ത വിവേചനം ആണെന്ന് റെയിൽവേ സോണൽ റെയിൽവേ കൺസൽടറ്റീവ് കമ്മിറ്റി അംഗം
റഷീദ് കവ്വായി പറയുന്നു. പുതിയ പല ട്രെയിനുകളും കണ്ണൂർ വരെ മാത്രം അടിസ്ഥാനപ്പെടുത്തുന്നതിൻ്റെ യോഗ്യത എന്താണെന്ന് വ്യക്തമാവുന്നില്ല. അതിനിടയിലാണ് ഇത്തരം യാത്രക്കാരെ കുഴക്കുന്ന റെയിൽവേയുടെ നീക്കം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രാത്രി ജനശതാബ്‌ദി എക്‌സ്പ്രസും കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസും കടന്നുപോയ ശേഷം മറ്റു വണ്ടികളില്ലാത്ത പ്രതിസന്ധി എത്രയോ കാലമായി പറഞ്ഞു തുടങ്ങിയതാണ്. പക്ഷേ ഇന്നേവരെ അതിനൊരു പ്രതിവിധി ഉണ്ടായിട്ടില്ലെന്നും റഷീദ് ചൂണ്ടിക്കാട്ടുന്നു. രാവിലെ അടക്കം എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും പെട്ടെന്ന് വണ്ടി കയറുന്ന യാത്രക്കാർക്ക് കയറി ചെല്ലാനുള്ള പോംവഴിയാണ് വലിയ ഫൈൻ ചുമത്തി യാത്രക്കാരെ പിഴിയാൻ റെയിൽവേ തയ്യാറാവുന്നത്. പരിശോധന നിർബന്ധമാക്കണം പക്ഷെ യാത്രക്കാരെ പിഴിയുന്ന നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണം എന്നാണ് ഇവർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here