നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി കെ അണ്ണാമലെ

0
32

ബിജെപി ദേശിയ അധ്യക്ഷൻ നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലെ. ആഭ്യന്തരമന്ത്രി അമിത് ഷയെ കാണാൻ അണ്ണാമലെ സമയം തേടി. അണ്ണാമലൈ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് കൂടിക്കാഴ്ച. എല്ലാ അഭ്യൂഹങ്ങൾക്കും രണ്ടു ദിവസത്തിനുള്ളിൽ മറുപടി പറയുമെന്ന് കെ അണ്ണാമലൈ പറഞ്ഞു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന.

രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപി സ്ഥാനവും അടുത്ത മന്ത്രിസഭാ വിപുലീകരണത്തിൽ കേന്ദ്രമന്ത്രി സ്ഥാനവും കെ അണ്ണാമലൈയ്ക്ക് ബിജെപി ഓഫർ ചെയ്തേക്കുമെന്നും അഭ്യൂഹമുണ്ട്. തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കേറ്റ കനത്ത പരാജയവും 11.24 ആയിരുന്ന വോട്ടിങ് ശതമാനം 2.64 ആയി കൂപ്പുകുത്തിയതും തിരഞ്ഞെടുപ്പ് കാലത്ത് നേരിട്ട അവഗണനയും പാർട്ടി നൽകിയ ഉറപ്പുകൾ ഒന്നും പാലിയ്ക്കപ്പെടാത്തതുമൊക്കെയാണ് കെ അണ്ണാമലൈ ബിജെപി വിടാനുള്ള കാരണങ്ങളെന്നാണ് സൂചന.

‘മക്കൾ ശക്തി‘ എന്നാണ് പുതിയ പാർട്ടിയുടെ പേര് എന്നാണ് അഭ്യൂഹം.അണ്ണാഡിഎംകെയുമായുള്ള സഖ്യം യാഥാർഥ്യമാക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയത് മുതൽ ഇടഞ്ഞുനില്കുകയായിരുന്നു കെ അണ്ണാമലൈ. ടിവികെ ചരിത്ര മുന്നേറ്റം നടത്തുമെന്ന് വോട്ടെണ്ണലിന് മുൻപ് തന്നെ പ്രവചിച്ചിരുന്ന അണ്ണാമലൈ ഒരു സർപ്രൈസ് വരുന്നുണ്ടെന്ന് അടുപ്പമുള്ളവരോട് പറയുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here