വാക്കുപാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗംഗയ്ക്ക് ഓട്ടോറിക്ഷ സ്വന്തം

0
40
വാക്കുപാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗംഗയ്ക്ക് ഓട്ടോറിക്ഷ സ്വന്തം. ഇനി ജീവിതം കളറാക്കാം …..
ഗംഗയുടെ സ്വപ്നങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൈത്താങ്ങ്…..
മൂലമറ്റത്ത് നടന്ന കലുങ്ക് സദസ്സിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ഒരു ഓട്ടോറിക്ഷ വേണമെന്ന ആഗ്രഹവുമായാണ് ബൈസൺവാലി മുട്ടു കാട് അമ്പാട്ട് ഗംഗ ഋഷികേശ് എത്തിയത്.
അന്നു നൽകിയ വാക്ക് കേന്ദ്രമന്ത്രി പാലിച്ചിരിക്കുന്നു. ഇനിയുള്ള ദൂരം ഗംഗയ്ക്ക് ആത്മവിശ്വാസത്തോടെ ഓടിക്കാൻ. ജീവിതത്തിൻറെ ട്രാക്കിൽ സധൈര്യം.
ഇടുക്കിയിലെ ഗംഗയുടെ ആഗ്രഹം അദ്ദേഹം സാധിച്ചത്. തെരഞ്ഞെടുപ്പും ഡൽഹിയിലെ ഭരണ തിരക്കുകളും ഒന്നും തന്റെ വാഗ്ദാന പാലനത്തിന് തടസ്സമായില്ല.
നൂറ്റിമുപ്പതോളം കിലോമീറ്റർ ഇരുചക്ര വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ചാണ് മൂലമറ്റത്ത് കലുങ്ക് സൗഹൃദ സംഗമ വേദിയിൽ അന്ന് ഗംഗ എത്തിച്ചേർന്നത്.
മുട്ടുകാട് മേഖലയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് ഗംഗ കേന്ദ്രമന്ത്രിയെ അന്ന് ഗംഗ ധരിപ്പിച്ചിരുന്നു.
ഓട്ടോറിക്ഷ കൈമാറുന്നതിനു മുമ്പ് കേന്ദ്രമന്ത്രിയുമായി ഫോണിലൂടെ വീഡിയോ കോൾ ചെയ്തു ഗംഗ കൃതജ്ഞത അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here