സി പി ഐ എം നേതാവ് ടി പി ദാസൻ അന്തരിച്ചു

0
44

കോഴിക്കോട്ടെ മുതിർന്ന സി പി ഐ എം നേതാവ് ടി പി ദാസൻ അന്തരിച്ചു. 76 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐഎം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറായും സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1967ലാണ് ദാസൻ സിപിഐഎം അംഗമായത്.

കെഎസ്‌എഫിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ടിപി ദാസൻ സംഘടനയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 1980-ൽ ഡിവൈഎഫ്‌ഐ രൂപവത്‌കരണവേളയിൽ ആദ്യ സംസ്ഥാനപ്രസിഡന്റായി. നിലവിൽ സിപിഎം കോഴിക്കോട്‌ ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here