കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ ടി യു കുരുവിള അന്തരിച്ചു

0
6

എറണാകുളം: മുൻമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ ടി യു കുരുവിള(89) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം കുറെ നാളുകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

2006, 2011 വർഷങ്ങളിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച് നിയമസഭയിൽ എത്തി. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊതുമരാമത്ത് മന്ത്രിയായി ടി യു കുരുവിള സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ സംസ്ഥാന മന്ത്രി സ്ഥാനം വരെയുളള രാഷ്ട്രീയ പദവികളിൽ സേവനം അനുഷ്‌ഠിച്ച കേരള കോണ്‍ഗ്രസുകാരന്‍ എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. ഇന്ന് വൈകുന്നേരം നാല് മണി മുതൽ കോതമംഗലം ചേലാട്ടെ വീട്ടിൽ പൊതുദർശനം. സംസ്‌കാരം ഞായറാഴ്‌ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് കോതമംഗലം ചേലാട് സെന്‍റ് സ്റ്റീഫൻസ് ബസ്സേനിയ പള്ളി സെമിത്തേരിയിൽ നടക്കും.

കോതമംഗലം, ഊഞ്ഞാപ്പാറയില്‍ 1936 ഓഗസ്റ്റ് 13ന് ഉതുപ്പിൻറയും മറിയത്തിൻറയും മകനായി അദ്ദേഹം ജനിച്ചു. കീരംപാറ, വടവുകോട്, തിരുവല്ല എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. സിവിൽ എൻജിനിയറിങിൽ ഡിപ്ലോമയും സ്വന്തമാക്കിട്ടുണ്ട്. 14 വർഷം കീരമ്പാറ പഞ്ചായത്ത് പ്രസിഡന്‍റായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ശേഷം കോതമംഗലം നഗരസഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാനും നഗരസഭാ അധ്യക്ഷനുമായി. പിന്നിട് കോതമംഗലം മണ്ഡലത്തിൽ നിന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രി പദം വരെ അലങ്കരിച്ചു.

യാക്കോബൈറ്റ് സിറിയക് ഓർത്തഡോക്‌സ് സഭയിൽ പെട്ട കുരുവിള വളരെക്കാലം സഭയുടെ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു. സമൂഹത്തിനും സഭയ്ക്കും നൽകിയ സംഭാവനകൾക്ക് യൂണിവേഴ്‌സൽ സിറിയക് ഓർത്തഡോക്‌സ് സഭയുടെ പരമോന്നത തലവനായ പാത്രിയാർക്കീസ് ​​ഇഗ്നേഷ്യസ് സക്ക ഒന്നാമൻ ഐവാസ് അദ്ദേഹത്തെ ഷെവലിയർ പദവിയും മോർ അഫ്രേം മെഡലും കമാൻഡർ പദവിയും ബാർ എതോ ഷാരിറോ പദവിയും നൽകി ആദരിച്ചു .

വിമാനയാത്രാന വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.ജെ. ജോസഫ് മന്ത്രി സ്ഥാനം രാജിവച്ചപ്പോഴാണ് ടി.യു. കുരുവിള വി.എസ് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായത്. എന്നാൽ ദീർഘകാലം സേവനം അനുഷ്‌ഠിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ടി.യു. കുരുവിള ഉൾപ്പെട്ട ഭൂമി ഇടപാടുകേസില്‍ പ്രശ്‌നങ്ങൾ കണ്ടെത്തിയ ഇടുക്കി കലക്‌ർ സമർപ്പിച്ച റിപ്പോര്‍ട്ടിനെ തുടന്ന് 2007 സെപ്‌റ്റംബര്‍ 2ന് അദ്ദഹത്തിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here