പാലാരിവട്ടം മേല്‍പ്പാലം തിങ്കളാഴ്ച പൊളിച്ച് തുടങ്ങും. ഘട്ടംഘട്ടമായി പാലം പൊളിക്കാനാണ് ഊരാളുങ്കള്‍ സൊസൈറ്റിയും പുതിയ പാലത്തിന്റെ നിര്‍മാണച്ചുമതലയുള്ള ഡിഎംആര്‍സിയും ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ പകലും രാത്രിയുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. എട്ട് മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു.
മെട്രോമാന്‍ ഇ.ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുക. മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള തുകയില്‍ ബാക്കിവന്ന പണത്തില്‍ നിന്നും പാലംപൊളിച്ചുപണി തുടങ്ങുമെന്ന് നേരത്തെ ഇ.ശ്രീധരന്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
എട്ടു മാസം കൊണ്ട് പാലം പുന:നിര്‍മിക്കാമെന്നാണ് ഡിഎംആര്‍സി അറിയിച്ചിരിക്കുന്നത് പാലം പൊളിച്ചുപണിയണമെന്ന സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതി അനുവദിച്ച പശ്ചാത്തലത്തിലാണ് പുതിയ നടപടികള്‍.